സ്കൂളിന്റെ പെയിന്റിംഗ് ജോലികൾക്കിടെ നില തകർന്നു വീണ് പെയിന്റിങ് തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു

Avatar
Web Team | 16-12-2021

553-1639677427-img-20211216-wa0044-copy-901x1097

സ്‌കൂളിന്റെ പെയിന്റിംഗ് ജോലികൾ നടക്കവേ നില തകർന്നു വീണ് പെയിന്റിങ് തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ അമനകര ചാവറ സ്‌കൂളിൽ വച്ചായിരുന്നു അപകടമുണ്ടായത്. മുകളിൽ പെയിന്റടിക്കാനായി നിലകെട്ടിയെങ്കിലും നില തകർന്നാണ് കോലക്കുന്നേൽ ലൂക്കാച്ചൻ - മോളി ദമ്പതികളുടെ മകൻ ജസ്റ്റിൻ ലൂക്കാച്ചൻ (26) എന്ന യുവാവ് മരണമടഞ്ഞത്. ജസ്ലറ്റ് സഹോദരിയും ജോയൽ സഹോദരനുമാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാവിലെ പത്തോടെ അപകടമുണ്ടായപ്പോൾ തന്നെ സ്‌കൂൾ അധികൃതരും കൂട്ടുകാരും ചേർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു. മികച്ചൊരു ഫുട്‌ബോൾ കളിക്കാരനുമായിരുന്നു അന്തരിച്ച ജസ്റ്റിൻ എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ നിന്നും കായികാദ്ധ്യാപന പരിശീലനം പൂർത്തിയാക്കിയ ജസ്റ്റിൻ താത്ക്കാലിക അടിസ്ഥാനത്തിൽ പല സ്‌കൂളുകളിലും കായികാധ്യാപകനായും ജോലി നോക്കിയിരുന്നു.

ശനിയാഴ്ച ( 18-12-2021 ) രാവിലെ മൃതദേഹം വസതിയിൽ കൊണ്ട് വരുന്നതാണ്. തുടർന്ന് രാവിലെ 11 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സംസ്ക്കാരചടങ്ങുകൾ നടക്കും.


Also Read » കേരളത്തിലെ ക്രമസമാധാനം തകർന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ


Also Read » മുണ്ടക്കയം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾ കെ ജെ യു വിട്ട് കേരള പത്ര പ്രവർത്തക അസോസിയേഷനിൽ ചേർന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0268 seconds.