രാമപുരം ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നേഴ്സിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
രാമപുരം മണ്ണൂര്‍ വിൻസന്റിന്റെ മകന് ഷാരോണ്‍ (19) ആണ് മരണമടഞ്ഞത്. മണിപ്പാല്‍ നേഴ്സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകിട്ട് 5.30 നാണ് അപകടമുണ്ടായത്.
രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ തോട്ടില്‍ നീരൊഴുക്ക് കൂടുതലായിരുന്നു. കൂട്ടുകാരുമായി ഒന്നിച്ച് തോട്ടിലെത്തിയ ഷാരോണ്‍ തോട്ടില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ അവര്‍ ആരും തോട്ടില്‍ ഇറങ്ങിയില്ല. കൂട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഷാരോണിനെ കരയ്ക്ക് എത്തിച്ചത്. കരയ്ക്ക് കയറ്റിയപ്പോള്‍ ഷാരോണ്‍ മരിച്ചിരുന്നു.
മാതാവ് ബീന രാമപുരം മാണിവേലില്‍ കുടുംബാംഗമാണ് (നഴ്സ് കുവൈത്ത്). സഹോദരന് ഷാലോണ്‍. സംസ്കാരം പിന്നീട്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.