രാമപുരത്തിന്റെ അക്ഷരവെളിച്ചം കൈമൾ സാർ ഓർമ്മയായി

Avatar
Web Team | 13-05-2021

410-1620900760-img-20210513-wa0013

മാതൃകാ അദ്ധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന രാമപുരം ജയാ നിവാസിൽ വി.കെ കുമാര കൈമൾ സാർ നിര്യാതനായി. 85 വയസ്സായിരുന്നു.

രാമപുരം സെൻറ് അഗസ്റ്റിൻസ് സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.
ആദർശസമ്പന്നനായ പൊതു പ്രവർത്തകൻ എന്ന നിലയിൽ സർവ്വാദരണീയനായിരുന്നു ഇദ്ദേഹം.

കോൺഗ്രസ് (എസ്) ന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ പുരാവസ്തു വകുപ്പ് ഡയറക്ടർ ബോർഡംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.

' വള്ളീച്ചിറ കുമാർ ' എന്ന പേരിൽ കഥാപ്രസംഗ രംഗത്തും ശ്രദ്ധേയനായിരുന്ന കൈമൾ സാർ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവിടങ്ങളിലും അംഗമായിരുന്നിട്ടുണ്ട്. കരൂർ പഞ്ചായത്തു മെമ്പറായി പൊതു പ്രവർത്തന രംഗത്തും തിളങ്ങി. പത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ സഹൃദയ സമിതി, നർമ്മവേദി, സഫലം, വള്ളിച്ചിറ ഉദയാ ലൈബ്രറി തുടങ്ങിയവ ഉൾപ്പെടെ ഒരു ഡസനോളം സാംസ്ക്കാരിക - സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു കൈമൾ സാർ.

ഭാര്യ: രാമപുരം സ്രായിപ്പിള്ളിൽ കുടുംബാംഗം കെ. ഭവാനി ടീച്ചർ. രാമപുരം ആർ.വി.എം യു.പി. സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ്സാണ്.

മക്കൾ: വി.കെ ജയശ്രീ (റിട്ട.ജോയിൻ്റ് രജിസ്ട്രാർ സഹകരണ വകുപ്പ്) ,
വി.കെ രാജീവ് ( സെക്രട്ടറി വാഴത്തോപ്പ് പഞ്ചായത്ത് )

മരുമക്കൾ: ഗോപകുമാർ (റിട്ട. എഞ്ചിനീയർ ദൂരദർശൻ. തിരുവനന്തപുരം) ,
ഗീതാകുമാരി (ലക്ചറർ ടി.ടി.ജി.എച്ച്.സി മൂവാറ്റുപുഴ)

സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് രാമപുരത്തുള്ള വീട്ടുവളപ്പിൽ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0232 seconds.