കോട്ടയം: കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജേക്കബ് ചൊള്ളമ്പേൽ നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ പള്ളികളിൽ സ്തുത്യർഹമായ സേവനം ചെയ്തശേഷം കാരിത്താസിലുള്ള വൈദിക വിശ്രമകേന്ദ്രമായ വിയാനി ഹോമിൽ താമസിച്ചുവരുകയായിരുന്നു.
മൃതദേഹം 02/03/2023 വ്യാഴം രാവിലെ 7.30 മുതൽ വിയാനി ഹോമിൽ പൊതു ദർശനത്തിന് വയ്ക്കും. 9 ന് അച്ചന്റെ തറവാട് വീടായ ഉഴവൂർ പയസ്മൗണ്ടിലെ സഹോദര പുത്രൻ സിറിയക്ക് ജോസഫ് ചൊള്ളമ്പേലിന്റെ ഭവനത്തിൽ എത്തിക്കും. അവിടെ ഒരു മണിക്കൂർ പ്രാർത്ഥനകൾക്കും പൊതു ദർശനത്തിനും വയ്ക്കും.
10 ന് ശേഷം പയസ്മൗണ്ട് സെന്റ് പയസ് ടെൻത് ദേവാലയത്തിൽ പൊതു ദർശനത്തിനു കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ അഭിവന്ദ്യ പിതാക്കൻമാരുടേയും, മറ്റ് വൈദീക ശ്രേഷ്ഠരുടേയും മുഖ്യ കാർമ്മികത്വത്തിൽ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും.
Also Read » വയോധികനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; മൂന്നുപേർ അറസ്റ്റിൽ
Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.