തൊടുപുഴ: മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു. 73 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിരുന്നു. ഏറെക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.
മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംങ് കമ്മിറ്റിയംഗം),
യമുന, ആൻ്റണി, പരേതനായ ജോമോൻ ജോസഫ്
മൃതദേഹം 18 വൈകിട്ട് 5 ന് വീട്ടിലെത്തിക്കും. സംസ്കാരം 19 ന് പകൽ 11.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
Also Read » കെ എം മാണിയെ മറക്കാതെയും പാലായെ കൈവിടാതെയും ബാലഗോപാലിന്റെ ബജറ്റ്; സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്സ് (എം)
Also Read » പാലാ നഗരസഭാ തെരഞ്ഞടുപ്പ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.