പാലാ: പാലായിലെ കേരളാ കോൺഗ്രസ് (എം) നേതാവും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ജോസ് പാലമറ്റം (71) നിര്യാതനായി.
ദീപിക ദിനപത്രത്തിലും മുൻ മന്ത്രി കെ എം മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ, മുത്തോലി ക്ഷീരോല്പാദന സംഘം സ്ഥാപക സെക്രട്ടറി, പന്തത്തല-വെള്ളിയേപ്പിള്ളി ചെറുകിട കർഷക യൂണിയൻ പ്രസിഡണ്ട്, മുത്തോലി റബ്ബർ ഉല്പാദക സംഘം പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു.
കേരള ലോട്ടറി വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടർ, ബി എസ് എൻ എൽ കോട്ടയം ഉപദേശക സമിതി എന്നിവയിൽ അംഗവുമായിരുന്നു.
കേരളാ കോൺഗ്രസ്സ് (എം) പാലാ നിയോജക മണ്ഡലം മുൻ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്നു.
ഭാര്യ ലിസ്സി കെഴുവംകുളം മറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: അനീഷ് ദുബായ്, നിധിൻ (സോഫ്റ്റ് വെയർ എൻജിനീയർ), രേഷ്മ (കാർഷിക വികസന ബാങ്ക് പാലാ.
മൃതദേഹം 10-1-2023 ചൊവ്വ വൈകുന്നേരം 4 ന് വീട്ടിൽ കൊണ്ടുവരും. 11-1-2023 ബുധൻ പകൽ 11ന് മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജോസ് പാലമറ്റത്തിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി, എം എൽ എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു. പ്രസിഡന്റ് ടോബിൻ കെ അലക്സ് കണ്ടനാട് അദ്ധ്യക്ഷത വഹിച്ചു.
Also Read » ലോൺ ആപ്പുകളും, 72 വെബ്സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.