തിരുവനന്തപുരം: ലളിതാംബിക അന്തർജ്ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) ഇന്ന് ഉച്ചക്ക് ദർശൻ നഗർ 'ഹരിത'ത്തിൽ നിര്യാതയായി. 86 വയസ്സായിരുന്നു. ഭർത്താവ്: അന്തരിച്ച പി എൻ ഗോപാലൻ നമ്പൂതിരി (മലയാളം പ്രൊഫസർ, എൻ എസ് എസ് കോളേജ്).
സ്മൃതി പഥത്തിലൂടെ, തിരിഞ്ഞു നോക്കുമ്പോൾ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി സാജൻ, ജി സജിത (ദേവകി വാര്യർ ട്രസ്റ്റ്) ദീപക് ജി നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ) എന്നിവർ മക്കളാണ്.
ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക ) എന്നിവർ മരുമക്കളുമാണ്. സംസ്കാരം ജനുവരി ഒന്നിന് ഉച്ചക്ക് 12 -30 ന് തൈക്കാട് ശാന്തികവാടത്തിൽ.
Also Read » മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു
Also Read » ആ നാദം നിലച്ചു... ഗായിക വാണി ജയറാം അന്തരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.