പാലാ: മാണി സി കാപ്പൻ എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുൽ മരണപ്പെട്ടത്.
പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുംവഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെന്നിതെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന എയ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരിക്കേറ്റു. രാഹുലിന്റെ സംസ്കാരം 24-12-2022 വൈകുന്നേരം 4 ന് പൈങ്ങളം സെന്റ് മേരീസ് പള്ളിയിൽ നടക്കും.
Also Read » കടുത്തുരുത്തി വികസനത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കുക:കേരള യൂത്ത് ഫ്രണ്ട് (എം)
Also Read » അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ധ്യാനത്തിന് തുടക്കമായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.