ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു; ബന്ധുവായ യുവാവിന് ഗുരുതര പരിക്ക്

Avatar
M R Raju Ramapuram | 30-11-2022

1790-1669828493-img-20221130-223643

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം രണ്ടാംമൈലിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ബൈക്ക് യാത്രക്കാരി പനമറ്റം മാടത്താനിയിൽ എം എൻ ലേഖ(വിജി-49)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധു അർജുൻ കൃഷ്ണ(22)യ്ക്ക് സാരമായി പരിക്കേറ്റു.
അർജുനെ തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബുധനാഴ്ച പകൽ മൂന്നുമണിക്കായിരുന്നു അപകടം. പത്തനാപുരത്തുനിന്ന് വാഴക്കുളത്തേക്ക് കൈതച്ചക്ക കയറ്റി പോകുകയായിരുന്നു ലോറി. അക്കരക്കുന്ന് റോഡിലേക്ക് ബൈക്ക് തിരിഞ്ഞ് കയറുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇവരെ ഇടിച്ചുവീഴ്ത്തി. തെറിച്ചുവീണ ലേഖ ലോറിയുടെ ചക്രത്തിനടിയിൽപ്പെട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം നന്ദനത്തിൽ ഗിരീഷ്(48) നെ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

ലോറി അമിതവേഗത്തിലായിരുന്നതിനാൽ ബൈക്കിൽ ഇടിച്ച ശേഷം മുമ്പോട്ടുനീങ്ങിയാണ് നിന്നത്.
പനമറ്റം മാടത്താനിൽ നാരായണൻ നായരുടെയും വത്സലയുടെയും മകളാണ് ലേഖ. ഭർത്താവ് പരേതനായ ഗോപകുമാർ (റാന്നി). മകൾ ഗോപിക കൃഷ്ണരാജ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.


Also Read » ഇടപ്പാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്; ഒരു കുട്ടിയ്ക്ക് ഗുരുതരം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0012 seconds.