ഇരിങ്ങാലക്കുട: മെട്രോവാര്‍ത്ത ഇരിങ്ങാലക്കുട പ്രാദേശിക ലേഖകനും സംസ്കാരസാഹിതി ജില്ലാ സെക്രട്ടറിയുമായ ചെങ്കനാത്ത് ശങ്കുണ്ണിയുടെ മകന്‍ ഹരി ഇരിങ്ങാലക്കുട (59) അന്തരിച്ചു. ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലും തുടര്‍ന്ന് അമല ഹോസ്പിറ്റലില്‍ ബൈപാസ് സര്‍ജറിക്ക് മുന്‍പേ രണ്ടാമത് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.
പൂമംഗലം പഞ്ചായത്ത് മുന്‍ സെക്രട്ടറിയായിരുന്നു. മൂന്നു തവണ സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്ത് സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല വൈസ് പ്രസിഡന്റ്, കൂടല്‍മാണിക്യം ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹി, അയ്യങ്കാവ് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ്, സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മുന്‍ ഭാരവാഹി, എട്ടുമുറി റസിഡന്‍സ് അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്, കില ട്രെയിനര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.
ഇരിങ്ങാലക്കുട റീഡേഴ്‌സ് ഫോറത്തിന്റെ സ്ഥാപക സെക്രട്ടറിയും ഇപ്പോൾ പ്രസിഡന്റുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധീകരിച്ചിരുന്ന വീക്കെന്‍ഡ് മിനിറ്റ്‌സ് വാര്‍ത്താവാരികയുടെ പത്രാധിപരുമായിരുന്നു. 2009 ല്‍ ദേശമംഗലം പഞ്ചായത്ത് സെക്രട്ടറിയായിരുന്നപ്പോള്‍ ഭാരതപ്പുഴയുടെ തീരത്ത് അനധികൃത മണല്‍കടത്ത് തടഞ്ഞതിന് സംസ്ഥാന സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സഹപ്രവർത്തകനായ ഹരി ഇരിങ്ങാലക്കുടയുടെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും അസ്സോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
പൂമംഗലം പഞ്ചായത്ത് സെക്രട്ടറിയായി 2012 മുതല്‍ പ്രവര്‍ത്തിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരം 2013 ലും 2015 ലും 2016 ലും ഇദ്ദേഹത്തെ തേടിയെത്തി. പൂമംഗലം പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കാലത്ത് പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരള പുരസ്‌കാരം ലഭിച്ചു.
ഭാര്യ: നിര്‍മല (റിട്ട. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ).
മക്കള്‍: അഞ്ജന, അര്‍ജുന്‍, പ്രിയ.
Also Read » ഗണേശ ചതുർഥി ആഘോഷം; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.