പാലാ: സംശുദ്ധ രാഷ്ട്രീയത്തിനുടമയും മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ. എൻ എം ജോസഫ് (79) നീണ്ടുക്കുന്നേൽ ഇന്ന് വെളുപ്പിന് നിര്യാതനായി. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കൊട്ടാരമറ്റത്തിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും. സംസ്കരച്ചടങ്ങുകൾ ബുധനാഴ്ച (13/09/2022) ഉച്ചകഴിഞ്ഞ് നടക്കും.
1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെൻ്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു. പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. രാഷ്ട്രീയ നീക്കത്തിലൂടെ മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാറിനെ ഒറ്റ ദിവസം കൊണ്ട് രാജി വയ്പ്പിച്ച് മന്ത്രിസഭയിൽ എത്തിയ ചരിത്രവും എൻ എം ജോസഫിന് സ്വന്തം.
ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.