മുണ്ടക്കയം: മാധ്യമപ്രർത്തകൻ എം എസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു. 37 വയസായിരുന്നു. മംഗളം ദിനപ്പത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തുവരികയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.
കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.