തിരുവനന്തപുരം: പ്രസ്സ് ഫോട്ടോഗ്രാഫർ അജിത് കാസർഗോഡ് അന്തരിച്ചു. കാസർഗോഡ് നിന്നും വർഷങ്ങൾക്ക് മുൻപ് വർക്കലയിൽ എത്തി ഇവിടെ പ്രസ്സ് ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഫോട്ടോഗ്രാഫി രംഗത്തും ഓൺലൈൻ മാധ്യമ രംഗത്തും നിറസാന്നിദ്ധ്യമായിരുന്ന അജിത്, പി ആർ ഡിയുടെ താത്കാലിക ഫോട്ടോഗ്രാഫർ ആയിരുന്നു. എ കെ പി എ അംഗവും, കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗവും ആയിരുന്നു അജിത്ത്.
വർക്കല മേലേ ഗ്രാമത്തിൽ അജിത് ഒറ്റയ്ക്കായിരുന്നു താമസം. മുറിയിൽ നിന്നും അദ്ദേഹത്തെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വർക്കല പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് മുറി പരിശോധന നടത്തിയപ്പോൾ അജിത്തിനെ മരിച്ച അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ എത്തിയതിന് ശേഷം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ശ്രീജയാണ് ഭാര്യ. ഇരട്ട പെൺകുട്ടികൾ അടക്കം മൂന്ന് പെൺമക്കൾ ആണ് അജിത്തിന്. വർക്കലയിലെ പൊതു പരിപാടികളിലും, സാംസ്കാരിക പരിപാടികളിലുമൊക്കെ ക്യാമറയുമായി തിരശീലയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന നമ്മുടെ സഹ പ്രവർത്തകൻ മരണമെന്ന തിരശീലക്ക് പിന്നിൽ ഒളിയ്ക്കുകയായിരുന്നു. സഹപ്രവർത്തകന് കേരള പത്രപ്രവർത്തക അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.