രാമപുരം: ദീര്‍ഘകാലമായി രാമപുരത്തെ കേരളാ കോണ്‍ഗ്രസില്‍ സജീവ സാന്നിദ്ധ്യമായിരുന്ന എം.എ. ജോസ് മണക്കാട്ടുമറ്റം വിടവാങ്ങി. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും അദ്ദേഹം സജീവമായിരുന്നു.
കേരളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, സാക്ഷരതാ മിഷന്‍ ഉഴവൂര്‍ ബ്‌ളോക്ക് പ്രേരക്, രാമപുരം സര്‍വ്വീസ് സഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍, ദീപിക ദിനപത്രം പ്രാദേശിക ലേഖകന്‍, വ്യാപാരാ വ്യവസായി ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദേശീയ സാക്ഷരതാ പ്രേരക് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും, കേരളാ കോണ്‍ഗ്രസ് രാമപുരം മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ച് വരുകയായിരുന്നു.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അസുഖം വീണ്ടും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. എം.എ. ജോസിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സംസ്‌കാരം ശനിയാഴ്ച (30-07-2022) വൈകിട്ട് 3 ന് കുറിഞ്ഞി സെന്റ്. സെബാസ്റ്റിന്‍സ് പള്ളിയില്‍.
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.