അതിജീവന കാലത്ത് നാടിനു താങ്ങായി രാമപുരത്തെ യുവജന സംഘടനകൾ

Avatar
Web Team | 09-05-2021

രാജ്യമൊട്ടാകെ കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി ആഞ്ഞടിക്കുകയാണ്. നമ്മുടെ രാമപുരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിൽ പതിമൂന്നിലും കണ്ടെയ്ൻമെന്റ് സോണുകൾ രൂപപ്പെട്ടുക്കഴിഞ്ഞിരിക്കുന്നു.

ഈ ഗുരുതര സാഹചര്യത്തിൽ രാമപുരത്തെ ജനങ്ങൾക്ക് വേണ്ടി തങ്ങളുടെ സമയം മാറ്റി വെച്ചു കൊണ്ട് ഈ പോരാട്ടത്തിൽ അണിനിരന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസും ഡി വൈ എഫ് ഐ യും. രാമപുരത്തെ ഒരാളും യഥാസമയം സഹായം ലഭിക്കാതെ കഷ്ടപ്പെടില്ല എന്ന് ഉറപ്പു വരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ഇരു സംഘടനകളും വ്യക്തമാക്കി.

403-1620572039-9684ec20d1c44aaca77f4b6bd0ecf7aa-copy-768x1094

DYFI രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്തെ എല്ലാ വാർഡുകളിലും ഒരോ ഹെൽപ്പ് ലൈൻ നമ്പരും വോളണ്ടിയറെയും ഏർപ്പെടുത്തിയിരിക്കുകയാണ്. ഏതു ആവശ്യത്തിനും ഇവരെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ കോവിഡ് പ്രതിരോധത്തിനായി മാത്രം ' സ്നേഹവണ്ടി ' എന്ന പേരിൽ പ്രത്യേക വാഹനവും ഇവർ തയ്യാറാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

403-1620572042-0f5b7cb3c5cf4e089194b99de81c1361-copy-546x614


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയും പഞ്ചായത്തിലുടനീളം തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ ഹെൽപ്പ് ലൈൻ നമ്പരുകൾ സജ്ജമാക്കി കഴിഞ്ഞു. തങ്ങളുടെ മുഴുവൻ സമയവും രാമപുരത്തിനായി ഒഴിഞ്ഞു വെച്ചിരിക്കുകയാണ് ഇവർ.

403-1620572041-img-20210509-wa0002-copy-768x863

നാടിന്റെ രക്ഷയ്ക്കായി രാഷ്ട്രീയം മറന്ന് മാനവികത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്. ഇത്തരം പോരാളികൾ മുന്നിൽ നിൽക്കുമ്പോൾ കോവിഡിനു പിന്മാറുകയല്ലാതെ മറ്റെന്താണ് വഴി!! അതിജീവനത്തിന്റെ പോരാളികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രകാശം വിരിയുന്ന നല്ലൊരു പുലരി വിരിയാൻ നമുക്ക് ജാഗ്രതയോടെ കാത്തിരിക്കാം..


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0561 seconds.