ഇന്ധനവിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്

Avatar
Web Team | 10-06-2021

454-1623329200-img-20210610-wa0000

രാജ്യത്ത് രൂക്ഷമായ ഇന്ധന വില വർദ്ധനവിനെതിരെ പെട്രോൾ പമ്പിൽ 'Tax Pay Back' സമരം നടത്തി യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി.
പമ്പിൽ എത്തിയ വാഹന ഉടമകൾക്ക് ഒരു ലിറ്റർ
ഇന്ധനത്തിന്റെ കേന്ദ്ര - സംസ്ഥാന നികുതിയ്ക്കു തുല്യമായ പണം തിരികെ നൽകികൊണ്ടാണ് തുടർച്ചയായ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു തെരുവേൽ അദ്ധ്യക്ഷത വഹിച്ചു. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് നികുതി വാങ്ങിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമയായി നരേന്ദ്ര മോദി ഇന്ന് മാറിയിയിരിക്കുന്നുവെന്നും, പെട്രോളിയം ഉല്പന്നങ്ങൾ GST യുടെ പരിധിയിൽ കൊണ്ടു വരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോബി ഊടുപുഴയിൽ പറഞ്ഞു.

ജേക്കബ് അൽഫോൻസാ ദാസ്, ടോണി മുല്ലുകുന്നേൽ, ലിജോ ഈപ്പൻ, നിക്സൺ കരോട്ടുഴുന്നേൽ, ബെന്നീഷ് തേവലക്കാട്ട്, പ്രിൻസ് നിരപ്പത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0026 seconds.