ബുധനാഴ്ച ( 28-04-2021 ) മുതൽ രാമപുരത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

Avatar
Web Team | 26-04-2021

377-1619427336-img-20210426-wa0017-copy-780x586

28.04.2021, ബുധനാഴ്ച മുതൽ 10 ദിവസത്തേക്ക് രാമപുരത്തെ വ്യാപാര സ്ഥാപനങ്ങൾ ( മെഡിക്കൽ സ്റ്റോർ ഒഴികെ ) രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെയേ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളൂ

ഹോട്ടലുകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പാഴ്‌സൽ സർവ്വിസ് മാത്രമേ പാടുള്ളൂ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വീടുകളിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുന്നവർ ആവശ്യം കാണിക്കുന്ന സത്യവാങ്മൂലം കൈയ്യിൽ കരുതുക. അനാവശ്യ യാത്രകൾ അനുവദിക്കുന്നതല്ല.

പഞ്ചായത്ത് പരിധിയിലെ ഓട്ടോ- ടാക്സി സർവ്വീസുകൾക്കും മേൽ പറഞ്ഞ നിർദ്ദേശങ്ങളും സമയക്രമവും ബാധകമാണ്.

രാമപുരം പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ
ഇന്ന് പഞ്ചായത്തിൽ കൂടിയ സർവ്വകക്ഷി യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

» ഉത്തരവ് കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പഞ്ചായത്തിൽ 282 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനങ്ങൾ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. സാമൂഹിക അകലം, മാസ്ക്, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നീ അടിസ്ഥാന നിയമങ്ങൾ കർശനമായി പാലിക്കുക. നമ്മുടെ അലസത മൂലം രോഗം പിടിപെടാനുള്ള അവസരം ഒരിക്കലും ഉണ്ടാവരുത്. ജാഗരൂകരായി ഈ പ്രതിസന്ധിയെ സധൈര്യം നമുക്ക് നേരിടാം.


Also Read » രാമപുരത്തിന്റെ ആദ്യ വനിതാ എസ്.ഐ. ശ്രീമതി ഡിനിമോൾ എ. പി. യ്ക്ക് സ്ഥലം മാറ്റം


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0346 seconds.