രാമപുരത്തിനു വിഷുക്കൈനീട്ടമായി 'അച്യുതം' ഇന്ന് റിലീസ് ചെയ്യുന്നു

Avatar
Web Team | 12-04-2021

354-1618251139-img-20210411-wa0001-copy-700x978

രാമപുരത്തെ ഒരു കൂട്ടം കലാ പ്രവർത്തകർ ചേർന്ന് അണിയിച്ചൊരുക്കി രാമപുരത്തിന്റെ പ്രിയ ഗായകൻ ജിൻസ് ഗോപിനാഥ് പാടി നമുക്ക് സുപരിചിതനായ മനോജ് പണിക്കർ മുഖ്യ വേഷത്തിലെത്തുന്ന 'അച്യുതം' എന്ന മ്യൂസിക്ക് വീഡിയോ റിലിസിനൊരുങ്ങുന്നു. രാമപുരത്ത് ഐ ഡ്രീം ഫോട്ടോഗ്രഫി എന്ന സ്ഥാപനം നടത്തുന്ന ശ്രീജിത്ത് കെ മോഹനൻ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് നിഷിൻ ഗോപാലനാണ്.

354-1618251140-img-20210412-wa0047-copy-750x600


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരംകാരായ അനൂപ് - പ്രീതി ദമ്പതികൾ ഒത്തുചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മനോജ് പണിക്കറിനെ കൂടാതെ സരിത എസ് നായർ, മാസ്റ്റർ ശ്രീഹരി, അനൂപ് മോഹൻ, ദേവിക K വിനോദ് തുടങ്ങിയ കലാകാരന്മാരും വേഷമിടുന്നു. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 13ന് ഗാനം ജനങ്ങളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഗാനത്തിന്റെ ടീസർ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0331 seconds.