അസംഘടിത മേഖലയിലെ തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ സൗജന്യ രജിസ്ട്രേഷൻ ഡിസംബർ 31നകം ചെയ്യണം

Avatar
Web Team | 11-11-2021

തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാക്കിയ ആധാർ അധിഷ്ഠിതമായ ദേശീയ വിവര രജിസ്‌ട്രേഷൻ സംവിധാനമാണ് ഇ-ശ്രം പോർട്ടൽ. 16 മുതൽ 59 വയസുവരെയുള്ള അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. തൊഴിലുറപ്പ്-നിർമാണ മേഖലയിലെ തൊഴിലാളികളടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇ.എസ്.ഐ., ഇ.പി.എഫ്.ഒ. ആനുകൂല്യം ഇല്ലാത്തവർക്കും വരുമാനനികുതി പരിധിയിൽപ്പെടാത്തവർക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

542-1636614391-img-20211110-wa0015-copy-490x600

രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും ലഭിക്കും. കൂടാതെ ഭാവിയിൽ അടിയന്തര-ദുരന്തസാഹചര്യങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. അസംഘടിത മേഖലയുടെ ഒരു കേന്ദ്രീകൃത ഡേറ്റാബേസ് തയ്യാറാക്കി വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും മറ്റും ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇ-ശ്രം പോർട്ടൽ നിർമ്മിച്ചിരിക്കുന്നത്.


രജിസ്റ്റർ ചെയ്യേണ്ട വിധം

ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ച്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് അക്ഷയ/കോമൺ സർവീസ് കേന്ദ്രം വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഡിസംബർ 31 വരെയാണ് രജിസ്‌ട്രേഷൻ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം?

അസംഘടിത തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലുകാർ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, സ്‌കൂൾ പാചക തൊഴിലാളികൾ, പത്ര ഏജന്റുമാർ, ചെറുകിട-നാമമാത്ര കർഷകർ, മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടവർ, ബീഡിത്തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, നെയ്ത്തുകാർ, ആശാരിമാർ, ഇഷ്ടിക ചൂള, കല്ല് ക്വാറികളിലെ തൊഴിലാളികൾ, മില്ലുകളിലെ തൊഴിലാളികൾ, മിഡ്‌വൈഫ്, ബാർബർ, പഴം-പച്ചക്കറി കച്ചവടക്കാർ, ന്യൂസ് പേപ്പർ വെണ്ടർമാർ, റിക്ഷതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ, ടാറിംഗ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ.

ഡിസംബർ 31 നകം ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളുടെയും രജിസ്‌ടേഷൻ നടപടി പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
അക്ഷയ ഇ-സെന്റർ,
ഏറത്ത് മറീന മാൾ,
രാമപുരം


Also Read » ഏഴാച്ചേരി നവചേതന സൊസൈറ്റിയിൽ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0143 seconds.