രാമപുരത്തെ പാറമടയിലെ രാഷ്ട്രീയം : നയം വ്യക്തമാക്കി യുഡിഎഫ്

Avatar
Web Team | 24-01-2021

രാമപുരം ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുദ്ദേശപരമായി ഭരണസമിതിക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിൽക്കൂടി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിന് ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോവിഡ് രോഗനിയന്ത്രണത്തിന് സർക്കാർ നിർദേശപ്രകാരമുള്ള ശക്തമായ മുഴുവൻ നടപടികളും സ്വീകരിക്കുന്നുണ്ട്. പാറമട ലോബിയുടെ രഹസ്യബാന്ധവക്കാർ പാറമടവിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും, പാറമടലോബികൾക്കനുകൂലമായി ഈ ഭരണാസമിതിയിൽ നിന്നും യാതൊരു നടപടികളും ഉണ്ടാവില്ലയെന്നും ജനങ്ങൾക്കൊപ്പമുള്ള ശക്തമായ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവുകയില്ല എന്നും യോഗം അഭിപ്രായപെട്ടു..

യു. ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. കെ. ശാന്താറാമിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മോളി പീറ്റർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷ്‌, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ സൗമ്യ സേവ്യർ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ്‌ സി ജോർജ്, മെമ്പർമാരായ ലിസമ്മ മത്തച്ചൻ, റോബി തോമസ്, ആൽബിൻ അലക്സ്‌ എന്നിവർ സംബന്ധിച്ചു.


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0594 seconds.