യുഡിഎഫ്-ബിജെപി മുന്നണി പരീക്ഷണത്തിന് തിരിച്ചടി; കുടക്കച്ചിറ ബാങ്കിൽ എൽഡിഎഫിന് ഉജ്വല വിജയം

Avatar
M R Raju Ramapuram | 12-06-2022

646-1655054299-img-20220612-wa0109

പാലാ: കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യുഡിഎഫ്- ബിജെപി മുന്നണിയെ തകർത്താണ് 11ൽ 10 സീറ്റുകൾ നേടി എൽഡിഎഫ് ഉജ്വല വിജയം നേടിയത്. ബിജെപിയുമായി ചേർന്ന് യുഡിഎഫ് രൂപീകരിച്ച ജനാധിപത്യ മുന്നണിക്ക് സഹകാരികൾ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നൽകിയത്. സഹകരണ ജനാധിപത്യ മുന്നണിയിൽ കേരള കോൺഗ്രസ് എം - ഏഴ്, സിപിഐ എം - രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെ പ്രതിനിധികൾ വിജയിച്ചപ്പോൾ ജനാധിപത്യ മുന്നണി പാനൽ നയിച്ച കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്രമാണ് ജനറൽ വിഭാഗത്തിൽ കടന്ന് കൂടിയത്.

വിജയികളായവർ കെ ജെ അഗസ്റ്റിൻ കാരിശേരിൽ, ജയിംസ് മാത്യു വെള്ളാമ്പൽ, ജോർജ് ജോസഫ് ചിരട്ടോലിയ്ക്കൽ, സോമി അഗസ്റ്റിൻ മുണ്ടയ്ക്കൽ, സോജി ജോസഫ് കൊല്ലാനിയ്ക്കൽ, ജോർജ് പുളിങ്കാട് (ജനറൽ), എം പി സുഭാഷ് മുടിക്കുന്നേൽ (നിക്ഷേപക വിഭാഗം), കെ ആർ രാജൻ കൊട്ടാരത്തിൽ (പട്ടികജാതി സംവരണം), സരിത മനോജ് വടക്കേകോട്ടയിൽ, സിനിമോൾ ജോസഫ് പുള്ളോലിൽ, സീനാ ജോൺ വടക്കേ തെരുവത്ത്കുന്നേൽ (വനിതാ സംവരണം).


Also Read » കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ തയ്യാറാകണം: എം ബി ശ്രീകുമാർ; ഉന്നത വിജയം നേടിയ മീനച്ചിൽ യൂണിയനിൽപ്പെട്ട കുട്ടികൾക്ക് യൂണിയൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നൽകി


Also Read » എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0763 seconds.