രാമപുരം മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന " വ്യാപാരോത്സവം 2022" നു തുടക്കമായി

Avatar
Web Team | 18-01-2022

565-1642506159-img-20220117-wa0008

യുണൈറ്റെഡ് മർച്ചന്റ്സ് ചേംബർ രാമപുരത്തിന്റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന " വ്യാപാരോത്സവം 2022 " നു ജനുവരി 15 ( ശനി ) മുതൽ ആരംഭമായി. ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മേളയുടെ ഭാഗമായി രാമപുരത്തു നിന്നും പർച്ചേസ് ചെയ്യുന്ന ഓരോ 100 രൂപ വിലയുള്ള ഉല്പന്നങ്ങൾക്കും തത്തുല്യമായ എണ്ണം മിനി കൂപ്പണുകൾ ലഭിക്കുന്നു. ഈ മിനി കൂപ്പണുകളുടെ മൂല്യം 15000 ആകുമ്പോൾ മുൻ നിശ്ചയിച്ച കൗണ്ടറുകളിൽ നിന്നും മെഗാ കൂപ്പണുകൾ ലഭിക്കും. ഇങ്ങിനെ ലഭിക്കുന്ന മെഗാ കൂപ്പണുകളിൽ നിന്നാണ് നറുക്കെടുപ്പ് നടത്തുക.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓരോ മൂന്ന് മാസക്കാലയളവിലും നടത്തുന്ന മിനി നറുക്കെടുപ്പുകളിലൂടെയും വർഷവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെയും വമ്പൻ സമ്മാനങ്ങളാണ് വ്യാപാരോത്സവത്തിലൂടെ ലഭിക്കുക. വർഷാവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ മാത്രം 7 ലക്ഷത്തിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.


ഒന്നാം സമ്മാനം - ബൈക്ക്
(സ്പോൺസർ: മൈക്കൽ പ്ലാസ കൺവെൻഷൻ സെന്റർ )

രണ്ടാം സമ്മാനം - ഇലക്ട്രിക് സ്കൂട്ടർ
(സ്പോൺസർ : ഇ- ബൈക്ക്സ് രാമപുരം)

മൂന്നാം സമ്മാനം - ലാപ്ടോപ്
(സ്പോൺസർ : കുളക്കാട്ടോലിക്കൽ ഇലക്ട്രിക്കൽസ് & സാനിവെയേഴ്സ് )

നാലാം സമ്മാനം - വാഷിംഗ് മെഷീൻ (സ്പോൺസർ : കുന്നേൽ ഓയിൽ മിൽസ് )
അഞ്ചാം സമ്മാനം - ടി വി (സ്പോൺസർ : ഡോൺ കൾട്ടിവേഷൻസ്)
565-1642506573-img-20220117-wa0009

2022 ലെ ഷോപ്പിംഗ് രാമപുരത്തു നിന്നാകട്ടെ.. ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു...


Also Read » രാമപുരം പഞ്ചായത്ത് പദ്ധതിയുടെ തുക പാഴായിട്ടില്ല. എൽഡിഎഫ് നുണപ്രചരണം അവസാനിപ്പിക്കണം - UDF


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0204 seconds.