യുണൈറ്റെഡ് മർച്ചന്റ്സ് ചേംബർ രാമപുരത്തിന്റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന " വ്യാപാരോത്സവം 2022 " നു ജനുവരി 15 ( ശനി ) മുതൽ ആരംഭമായി. ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മേളയുടെ ഭാഗമായി രാമപുരത്തു നിന്നും പർച്ചേസ് ചെയ്യുന്ന ഓരോ 100 രൂപ വിലയുള്ള ഉല്പന്നങ്ങൾക്കും തത്തുല്യമായ എണ്ണം മിനി കൂപ്പണുകൾ ലഭിക്കുന്നു. ഈ മിനി കൂപ്പണുകളുടെ മൂല്യം 15000 ആകുമ്പോൾ മുൻ നിശ്ചയിച്ച കൗണ്ടറുകളിൽ നിന്നും മെഗാ കൂപ്പണുകൾ ലഭിക്കും. ഇങ്ങിനെ ലഭിക്കുന്ന മെഗാ കൂപ്പണുകളിൽ നിന്നാണ് നറുക്കെടുപ്പ് നടത്തുക.
ഓരോ മൂന്ന് മാസക്കാലയളവിലും നടത്തുന്ന മിനി നറുക്കെടുപ്പുകളിലൂടെയും വർഷവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെയും വമ്പൻ സമ്മാനങ്ങളാണ് വ്യാപാരോത്സവത്തിലൂടെ ലഭിക്കുക. വർഷാവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ മാത്രം 7 ലക്ഷത്തിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
2022 ലെ ഷോപ്പിംഗ് രാമപുരത്തു നിന്നാകട്ടെ.. ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു...
Also Read » രാമപുരം പഞ്ചായത്ത് പദ്ധതിയുടെ തുക പാഴായിട്ടില്ല. എൽഡിഎഫ് നുണപ്രചരണം അവസാനിപ്പിക്കണം - UDF
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.