രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

Avatar
Web Team | 02-09-2021

രാമപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ നിലയിലേക്ക്. ഇന്ന് മാത്രം പുതുതായി 103 രോഗികളാണ് പഞ്ചായത്തിൽ പോസിറ്റീവായത്. ഇത് വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

രോഗവ്യാപനത്തെത്തുടർന്ന് ഇന്ന് 3 വാർഡുകൾ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പന്ത്രണ്ടാം വാർഡായ കൊണ്ടാട്, പത്താം വാർഡായ ചിറകണ്ടം, പതിനേഴാം വാർഡായ പഴമല എന്നിവയാണ് പുതിതായി സോണുകളായി പ്രഖ്യാപിച്ചത്.

കൂടാതെ രോഗവ്യാപനത്തിനു തടയിടാനായി പഞ്ചായത്തിലെ താഴെപ്പറയുന്ന വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ഉത്തരവായി.

വാർഡ് 2 - കുറിഞ്ഞി
വാർഡ് 6 - മരങ്ങാട്
വാർഡ് 7 - ജി വി സ്കൂൾ
വാർഡ് 8 - ഏഴാച്ചേരി
വാർഡ് 11 - ചക്കാമ്പുഴ
വാർഡ് 14 - പാലവേലി
വാർഡ് 16 - ചേറ്റുകുളം
വാർഡ് 18 - അമനകര

515-1630603317-img-20210426-wa0017-copy-780x586

താഴെ പ്രതിപാദിക്കുന്ന കാര്യങ്ങൾ പൊതുജനങ്ങൾ, ബന്ധപ്പെട്ടവർ, വ്യാപാരികൾ തുടങ്ങിയവർ അടിയന്തിരമായി പാലിക്കണമെന്ന് രാമപുരം
ഗ്രാമപഞ്ചായത്തിൽ നിന്നും അറിയിക്കുന്നു.

 • നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡുകളിൽ താമസിക്കുന്ന പൊതുജനങ്ങൾ കർശന കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ ആയ മാസ്ക് ധരിക്കൽ , കൈകൾ അണുനശീകരണം എന്നിവ പാലിക്കേണ്ടതാണ്.

 • ആവശ്യവിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ തുറക്കാൻ പാടുള്ളൂ.


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 • റേഷൻ കടകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ ഉച്ച തിരിഞ്ഞ് 2.30 വരെയും മറ്റ് ആവശ്യവിതരണത്തിനുള്ള കടകളുടെ സമയം രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയും ആയിരിക്കും.

 • ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പാഴ്സൽ സർവീസ് മാത്രം അനുവദനീയമാണ്.

 • മരണാനന്തര ചടങ്ങുകൾ 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല എന്ന നിബന്ധനയോടെ അനുവദനീയമാണ്. മറ്റു യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

 • പോലീസ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പൊതുജനങ്ങൾ പാലിക്കേണ്ടതാണ്.

 • പൊതുജനങ്ങൾ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. കൂടാതെ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂട്ടാൻ പാടില്ലാത്തതാണ്.

 • നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷൻ 188, 269 എന്നിവ പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

 • പോസിറ്റീവായി വീട്ടിൽ വിശ്രമിക്കുന്ന ആളുകളും കൂടെ വീടുകളിൽ താമസിക്കുന്നവരും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് അറിയിക്കുന്നു.


Also Read » കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ കർശനനിയന്ത്രണങ്ങൾ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0203 seconds.