TEE K BEE ഫിലിംസിന്റെ കന്നിചിത്രം ഒറ്റയാനിലെ ആദ്യഗാനം പുറത്തിറങ്ങി

Avatar
Web Team | 24-09-2021

518-1632469740-img-20210924-wa0011

രാമപുരത്തിന്റെ മണ്ണിലെ കലാകാരന്മാരുടെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു കലാസൃഷ്ടി കൂടി ജന്മം കൊണ്ടിരിക്കുകയാണ്.TEE K BEE ഫിലിംസിന്റെയും AG ടോക്കിസിന്റെയും ബാനറിൽ കുവൈറ്റിലെ ഏതാനും കലാകാരന്മാർ പൂർണ്ണമായും കുവൈറ്റിൽ തന്നെ ചിത്രീകരിച്ച് അണിയിച്ചൊരുക്കുന്ന ആദ്യ ചിത്രം ഒറ്റയാനിലെ ആദ്യഗാനം ഇന്ന് ( സെപ്റ്റംബർ 24 ) റിലീസായിരിക്കുകയാണ്.

യുറ്റ്യൂബിലൂടെയും
പ്രശസ്ത പിന്നണിഗായകരും സംഗീത സംവിധായകരുമായ ശ്രീ മധു ബാലകൃഷ്ണൻ, ശ്രീനിവാസ്, ബിജിബാൽ, ശ്രീമതി സിത്താര കൃഷ്ണകുമാർ, രാജലക്ഷ്മി, രഞ്ജിനി ജോസ്, ശ്രീ സുദീപ് കുമാർ, അരവിന്ദ് വേണുഗോപാൽ,കെ കെ നിഷാദ്, വിവേകാനന്ദ് വി. തുടങ്ങി പ്രമുഖരുടെ ഫേസ്ബുക്ക് പേജുകളിലൂടെയുമാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹൃദയം കവരുന്ന വരികളും സംഗീതവും ഒത്തുചേർന്ന് മികച്ച ഒരു ദൃശ്യാനുഭൂതിയാണ് ഗാനം.ബിജോയ് നിസാരി ആലപിച്ച് ബോണി കുര്യൻ സംഗീതം നല്കിയിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് നിഷാദ് കാട്ടൂർ ആണ്.

നാടിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച് ആദ്യമായി റിലീസിനൊരുങ്ങുന്ന സിനിമയാണ് " ഒറ്റയാൻ ". ടി. കെ. ബൽറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിഷാദ് കാട്ടൂർ തന്നെയാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

518-1632469519-fb-img-1632464817863-copy-480x720


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0028 seconds.