അതിവേഗതയുടെയും നിർമ്മിത ബുദ്ധിയുടെയും കാലത്ത് പാരസ്പര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും അഭാവം നിഴലിക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളിലായി നമ്മുടെ മനുഷ്യജീവിതം മാറുന്നത് ചില സാഹചര്യങ്ങളിലെങ്കിലും നമുക്ക് അനുഭവവേദ്യമാകാറുണ്ട്. ഭൂതകാല സമൂഹത്തേക്കാൾ സാമ്പത്തികമായി പുരോഗതി കൈവരിക്കുന്ന തിരക്കിൽ സഹോദര്യത്തിന്റെ അംശം നമ്മളിൽ നിന്നും ചോർന്നുപോകുന്നുണ്ടോ എന്ന ചോദ്യം ഈ കാലഘട്ടത്ത് പ്രസക്തമാണ്.
ഇത്തരം വർത്തമാനകാല ചോദ്യങ്ങളോട് സംവദിക്കുവാൻ രാമപുരത്ത് പുതുതായി ആരംഭിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ പ്രഥമ യോഗം ജനുവരി പതിനാറാം തീയതി റോസറി ഗ്രാമം (സെന്റ് തോമസ് ഹാൾ) ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീ ജോൺ കച്ചിറമറ്റത്തിൻെറ അധ്യക്ഷതയിൽച്ചേർന്ന
യോഗത്തിൽ പ്രൊഫസർ കെ. കെ. ജോസ് സ്വാഗതം പറഞ്ഞു. രാമപുരം ഫൊറോന വികാരി റവ: ഡോ. ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ആശംസകൾ നേർന്നു. ശ്രീ സുകുമാരൻ പെരുമ്പ്രായിൽ, രാമപുരത്തിൻെറ സാഹിത്യസംഭാവനകളെ പ്രതിപാദിച്ച് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ശ്രീ. നാരായണൻ കാരനാട്ട് കൂട്ടായ്മയുടെ രൂപരേഖ അവതരിപ്പിച്ചു.
സർവ്വശ്രീ.തോമസ് മാടപ്പാട്ട്, ബിജു പുന്നത്താനം, പ്രഭാകരൻ പിള്ള, ഡി.ശുഭലൻ, ഡോ.ബ്രിൻസി മാത്യു, ഫെഡ് മാത്യു, ഷാജി അഗസ്റ്റിൻ, ഫാദർ ജോൺ എടക്കര,കേണൽ കെ വി എൻ ആചാരി മുതലായവർ സംസാരിച്ചു. കൂടാതെ ചടങ്ങിൽ ശ്രീ. ജോൺ കച്ചിറമറ്റത്തിനെ, സമൂഹത്തിനു നല്കിയ സമഗ്ര സംഭാവനകൾക്കും,
ശ്രീ. നാരായണൻ കാരനാട്ടിനെ ഗീതാഞ്ജലിയുടെ സ്വതന്ത്ര മലയാള പരിഭാഷക്കും പൊന്നാട അണിയിച്ചാദരിക്കുകയും ചെയ്തു.
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.