രാമപുരം മൃഗാശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബി.ജെ.പി. രാമപുരം പഞ്ചായത്ത് അദ്ധ്യക്ഷൻ മനോജ് തടത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് ബി.ജെ.പി. പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ നാഥനില്ലാ കളരി പോലെയാണ് നിലവിൽ മൃഗാശുപത്രിയുടെ പ്രവർത്തനം. പഞ്ചായത്തിലെ സാധാരണക്കാർക്ക് ലഭിക്കേണ്ട സേവനമാണ് മുടങ്ങിക്കിടക്കുന്നത്. രാമപുരത്തെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർക്ക് ഡോക്ടറുടെ അഭാവം മൂലമുള്ള കഷ്ടതകൾ അനേകമാണ്. സേവനങ്ങൾക്കായി അവർ ദൂരസ്ഥലങ്ങളിലെ മൃഗാശുപത്രികളിലെ ഡോക്ടർമാരെ ആശ്രയിക്കേണ്ടി വരുന്നു.
തങ്ങളുടെ ആദ്യഘട്ട പ്രതിഷേധപരിപാടികളുടെ ഫലമായി ഡോക്ടറുടെ സേവനം ഉടനടി തന്നെ ലഭ്യമാകുമെന്ന് അധികൃതരുടെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഇടത് - വലത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അത് മുടങ്ങിയിരിക്കുകയാണെന്നും ഈ പ്രതികാരരാഷ്ട്രീയത്തിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു. മൃഗാശുപത്രിയിൽ ഉടനടി ഡോക്ടറെ നിയമിച്ച് പൊതുജനങ്ങളുടെ കഷ്ടതകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തടത്തിൽ സൂചിപ്പിച്ചു.
ബി.ജെ.പി. പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ് മലയിൽ, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി ജയകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ റെജി ജയൻ, കവിത മനോജ്, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം പി. പി. നിർമ്മലൻ, മണ്ഡലം വൈസ് പ്രസിഡന്റ് ദീപു, സെക്രട്ടറി തോമസ് മത്തായി, കമ്മിറ്റി അംഗം അഭിലാഷ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, മിഥുൻ രാജ്, സുനിൽ കിഴക്കേക്കര, പ്രസാദ് കൊച്ചേരിൽ, ഹരികൃഷ്ണൻ ഏഴാച്ചേരി മറ്റ് മണ്ഡലം, പഞ്ചായത്ത്, ബൂത്ത് ഭാരവാഹികളും പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു.
Also Read » രാമപുരം പഞ്ചായത്ത് പദ്ധതിയുടെ തുക പാഴായിട്ടില്ല. എൽഡിഎഫ് നുണപ്രചരണം അവസാനിപ്പിക്കണം - UDF
Also Read » രാമപുരം - കൂത്താട്ടുകുളം റോഡ് : കുഴികളടച്ചു ബിജെപി പ്രതിഷേധം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.