കോട്ടയം ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശം പ്രചരിക്കുന്നു.. കർശന നടപടിയെന്ന് കളക്ടർ

Avatar
Web Team | 29-04-2021

385-1619717048-fb-img-1619707991330-copy-606x1145

ജില്ലയിൽ ദിനംപ്രതി രോഗികൾ വർദ്ധിച്ചു വരുന്ന അതീവ ഗുരുതരസാഹചര്യത്തെ നേരിടാൻ ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്ന ഈ സമയത്തും പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ജനറൽ ആശുപത്രിയായി ബന്ധപ്പെട്ടാണ് ഈ വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്. ജില്ല ദുരന്തമുഖത്ത് നില്ക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു വാർത്ത പ്രചരിപ്പിക്കുന്നത് തികച്ചും നിയമവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതാണ്.

ഈ വാർത്ത ആരംഭിച്ചവർക്ക് എതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടികൾ ഉണ്ടാകും.

എല്ലാ വിവരങ്ങളും അതാത് സമയത്ത് പൊതുജനങ്ങൾക്ക് പത്രമാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും നൽകി വരുന്നതാണ്. ഇതാണ് ശരിയായ കണക്കും. ഇത്തരം വ്യാജ പ്രചരണത്തിൽ പരിഭ്രാന്തരാകാതെ കഴിയുന്നതും അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതെ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അഭ്യർത്ഥിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതിനെത്തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി വിവിധ വകുപ്പുകൾ ചാർജ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സന്ദേശത്തെപ്പറ്റി അറിവ് ലഭിക്കുന്നവർ 9497976002 എന്ന സൈബർ സെൽ നമ്പറിലോ 9497980358 എന്ന കോവിഡ് സെൽ നമ്പറിലോ അറിയിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു..

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0217 seconds.