രാമപുരത്ത് ജനങ്ങൾക്ക് ഭീഷണിയായി തെരുവ്നായക്കൂട്ടം;പരിഹാരമെവിടെ?

Avatar
Web Team | 14-01-2021

248-1610628345-img-20210114-175804-copy-800x635

രാമപുരം ടൗണിലും മറ്റ് സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അമ്പലം ജംഗ്ഷൻ,ആശുപത്രി താഴെ, റൗണ്ടാനയ്ക്ക് ചുറ്റും എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നതു ജനങ്ങൾക്കു ഭീഷണിയാകുകയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറ്റേ പീടികയിൽ ഉഴവൂർ സ്വദേശിനിയായ വിജയമ്മ എന്ന സ്ത്രീ ഓടിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലൊരു നായ കുറുകെ ചാടുകയും ആ സ്ത്രീയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തത്. നാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ രാത്രിയിൽ കൂട്ടമായി വന്ന് വളർത്ത് മൃഗങ്ങളായ കോഴി, ആട്ടിൻ കുഞ്ഞ് എന്നിവയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ആഹാരമാക്കാറുണ്ട്.

രാത്രി വഴിയിലൂടെ നടന്നുപോകുന്നവരെയും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും അവ വാഹനങ്ങൾക്ക് മുമ്പിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പഞ്ചായത്ത് അധികൃതർ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നും നായ്ക്കൾ പെറ്റുപെരുകുന്നത് തടയുന്നതിനായി വന്ധ്യംകരണം നടത്തണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.

ജനങ്ങളുടെ സംരക്ഷണം പഞ്ചായത്തിന്റെ കടമയാണ്. രാമപുരം ടൗണിലെ കാൽനടയാത്രക്കാർ,സ്കൂൾ കുട്ടികൾ എന്നിവരുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം ആണ്. ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണം. ഉഴവൂരിൽ നടന്നത് ഇനി ഒരിടത്തും നടക്കരുത്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0278 seconds.