വെള്ളിലാപ്പിള്ളി കണ്ടൈൻമെന്റ് സോണിൽ നേരിയ ഇളവ്

Avatar
Web Team | 07-02-2021

294-1612720157-img-20201225-wa0055-copy-800x603

രാമപുരം ഗ്രാമപഞ്ചായത്തിലെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വെള്ളിലാപ്പിള്ളി വാർഡിൽ നിബന്ധനകളോടെ ഇളവുകൾ അനുവദിക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ പഞ്ചായത്തിന്റെയും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ തീരുമാനമായി.

പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്ത് വാർഡിലെ കോവിഡ് പോസിറ്റീവുകളുള്ള ഭാഗം മാത്രമാക്കി കണ്ടൈൻമെന്റ് സോൺ ചുരുക്കി.
ടൗൺ, അമ്പലം ജംങ്ഷൻ, വെള്ളിലാപ്പിള്ളി ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ നിലവിലെ മാനദണ്ഡമനുസരിച്ച് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുവാൻ തീരുമാനമായി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്നാൽ ജാഗ്രതക്കുറവ് കാണിക്കരുതെന്നും വാർഡിൽ കർശന നിരീക്ഷണമുണ്ടായിരിക്കുന്നതാണ് എന്നും സംയുക്തസമിതി അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി നടത്തിയ കൂടിയാലോചനയുടെ ഫലമായാണ് ഈ തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിക്കു വേണ്ടി പ്രസിഡന്റ് ജെയിംസ് കണിയാരകം, ജനറൽ സെക്രട്ടറി ജെയ്‌സൺ മേച്ചേരിൽ, ട്രഷറർ ജോമോൻ ഏറത്ത് എന്നിവർ അറിയിച്ചു.


Also Read » വിസാറ്റിൽ ഡിഫെൻസ് പ്ലെസ്മെന്റ് സെൽ ആരംഭിച്ചു; കേണൽ ദാമോദരൻ പി ഉദ്ഘാടനം ചെയ്തു


Also Read » സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൽ; ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ ലഹരി വിരുദ്ധ ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0201 seconds.