രാമപുരത്തെ കടകൾ നാളെ ( 17-02-2021 ) മുതൽ സാധാരണ സമയക്രമം അനുസരിച്ചു പ്രവർത്തിക്കും

Avatar
Web Team | 16-02-2021

രാമപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം കഴിഞ്ഞ ഒരാഴ്ചയായി രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ നിജപ്പെടുത്തിയിരുന്നു.

എന്നാൽ നാളെ മുതൽ (17-02-2021 ബുധനാഴ്ച ) രാമപുരം പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് അധികാരികൾ അറിയിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയാത്ത ഈ സാഹചര്യത്തിലാണ് തീരുമാനം . പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട് വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ എന്ന് അധികാരികൾ അറിയിയിച്ചിട്ടുണ്ട്.

ഇതിനെ തുടർന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ജയിംസ് കണിയാരകം രാമപുരത്തെ കടകൾ നാളെ മുതൽ സാധാരണ സമയക്രമം അനുസരിച്ചു പ്രവർത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.


Also Read » നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0286 seconds.