രാമപുരം : ജില്ലാ പഞ്ചായത്ത് അംഗത്തിന് പങ്കാളിത്തമുള്ള ബാറിന് സഹായം ആകാൻ രാമപുരത്ത് പ്രവർത്തിച്ച കൊണ്ടിരിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് കൊല്ലപ്പള്ളിയിലേക്ക് മാറ്റാൻ ശ്രമം.
ഭരണസ്വാധീനത്തിന്റെ തണലിലാണ് കേരള കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം തന്റെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാനും, പങ്കാളിത്തമുള്ള ബാറിലെ വിറ്റുവരവ് വർദ്ധിപ്പിക്കാനും ഇത്തരമൊരു നീക്കം നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി ആരോപിച്ചു..
രാമപുരം പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള രണ്ടു കെട്ടിടങ്ങൾ ബിവറേജസ് ഔട്ലെറ്റ് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുവാനായി വിട്ടു നൽകാമെന്ന് പഞ്ചായത്ത് ഭരണസമിതി രേഖാമൂലം കോർപ്പറേഷനെ അറിയിച്ചതാണ്. എന്നാൽ ഈ തീരുമാനം ആട്ടിമറിക്കുവാൻ വേണ്ടി രാമപുരത്തെ കേരള കോൺഗ്രസ്, സിപിഐ എം പ്രാദേശിക നേതൃത്വം ബാർ ഉടമകൾക് വേണ്ടിയും,കൊല്ലപ്പള്ളിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വകാര്യ കെട്ടിട ഉടമസ്ഥനും വേണ്ടി ചരടവലികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണു ആരോപണം .
തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻറെയോ ഉടമസ്ഥതയിൽ സൗകര്യപ്രദമായ കെട്ടിടങ്ങൾ ഉണ്ടായെങ്കിൽ അവയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന സർക്കാർ ഉത്തരവ് പോലും അട്ടിമറിച്ച് രാമപുരത്ത് ഉള്ള ബിവറേജ് ഔട്ട്ലെറ്റ് കൊല്ലപ്പള്ളിയിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം അഴിമതിയുടെ കറ പുരണ്ടതാണെന്നും ഇതുമായി ബന്ധപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ അധികൃതരുമായി പഞ്ചായത്ത് പ്രസിഡൻറ് നേരിൽ ബന്ധപ്പെട്ടപ്പോൾ രാമപുരം പഞ്ചായത്ത് ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പരിഗണിക്കേണ്ട എന്ന് കേരള കോൺഗ്രസിന്റെ ഒരു ഉന്നത നേതാവ് അറിയിച്ചിട്ടുണ്ട് എന്ന് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
ബീവറേജ് കോർപ്പറേഷനിൽ നിന്നും രാമപുരം പഞ്ചായത്തിന് ലഭിക്കേണ്ട ഒരു ലക്ഷം രൂപയുടെ മാസവാടക ചിലതൽപരകക്ഷികളുടെ ഇടപെടൽ മൂലം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പഞ്ചായത്ത് മെമ്പറും, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ റോബി ഊടുപുഴയിൽ ആരോപിച്ചു .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.