മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസ മേനോൻ അന്തരിച്ചു; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു

Avatar
M R Raju Ramapuram | 28-06-2022

756-1656406026-img-20220628-wa0009

കോഴിക്കോട്: മുതിർന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസ മേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ കെ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.

ജന്മനാടായ മണ്ണാർക്കാട്​ കെ ടി എം ഹൈസ്​കൂൾ അധ്യാപകനായും പിന്നീട്​ പ്രധാനാധ്യാപകനായും ഔദ്യോഗിക ജീവിതം തുടങ്ങിയ ശിവദാസ മേനോൻ അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെയാണ്​ സി പി എം രാഷ്​​ട്രീയത്തിലെത്തിയത്​. 1987ൽ മലമ്പുഴ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1991ലും 1996ലും അതേ മണ്ഡലത്തിൽ നിന്നു തന്നെ നിയമസഭയിലെത്തി. 1987 മുതൽ 1991വരെയാണ് നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി.1996 -2001 കാലഘട്ടത്തിൽ സംസ്​ഥാന ധനമന്ത്രിയായി അഞ്ച്​ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അതേ കാലയളവിൽ എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.

1993 മുതൽ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ചെയർമാനായിരുന്നു. 1958ൽ മലബാറിൽ രൂപീകൃതമായ പ്രൈവറ്റ്​ ഹൈസ്​കൂൾ ടീച്ചേഴ്​സ്​ യൂനിയൻ സ്ഥാപകാംഗമായി. ഇടതുപക്ഷാഭിമുഖ്യമുള്ള അധ്യാപക സംഘടനയായ കേരള പ്രൈവറ്റ്​ ടീച്ചേഴ്​സ്​ ഫെഡറേഷൻ മലബാർ മേഖല പ്രസിഡന്റായിരുന്നു. സി പി എം പാലക്കാട്​ ജില്ലാ സെക്രട്ടറി, സി പി എം സംസ്​ഥാന സെക്രട്ടറിയേറ്റ്​ അംഗം, എട്ടു വർഷത്തോളം കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി സിൻഡിക്കേറ്റ്​ അംഗം, കേരള സംസ്​ഥാന വിദ്യാഭ്യാസ ഉപദേശക ബോർഡ്​ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു.

വി എസ് കെ പണിക്കരുടെ മകനായി 1932 ജൂൺ 14ന്​ പാലക്കാട്​ ജില്ലയിലെ മണ്ണാർക്കാടായിരുന്നു മേനോൻ ജനിച്ചത്​. ടി കെ ഭവാനിയാണ്​ ഭാര്യ. മക്കൾ: ടി കെ ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി ശ്രീധരൻനായർ (മഞ്ചേരി)


Also Read » പാലാ മുരിക്കുംപുഴ കിഴക്കയിൽ ശിവദാസൻ നായർ (സജി) യുടെ മകൻ അരവിന്ദ് കെ എസ് (കണ്ണൻ-30) നിര്യാതനായി


Also Read » എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ക്യുഐപി യോഗ തീരുമാനം; ഇക്കാര്യം ഗവൺമെന്റിനോട് ശുപാർശ ചെയ്യുവാനും ഓൺലൈനിൽ ചേർന്ന യോഗത്തിൽ തീരുമാനംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.0913 seconds.