കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി സജി കടനാട് മാതൃകയായി; നഷ്ട്ടപെട്ട പേഴ്സ് ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയുടേത്

Avatar
M R Raju Ramapuram | 22-06-2022

714-1655871194-img-20220622-wa0006

കെ പി എം എസ് പൂഞ്ഞാർ യൂണിയൻ സെക്രട്ടറി സജി കടനാടിന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയായ കിഴപറയാൽ അനന്തു മനോജിന് സജി കടനാട് കൈമാറുന്നു. കെ പി എം എസ് സംസ്ഥാന സമിതിയംഗം മനോജ് കൊട്ടാരം, ശാഖാ സെക്രട്ടറി അമ്പിളി എന്നിവർ സമീപം.

ഈരാറ്റുപേട്ട: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി മാതൃകയായി. കെ പി എം എസ് പൂഞ്ഞാർ യൂണിയൻ സെക്രട്ടറി സജി കടനാട് ആണ് 8990 രൂപയും ആധാരമുൾപ്പെടെയുള്ള രേഖകളടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകിയത്. കരിയിലക്കാനത്ത് നടക്കുന്ന കെ പി എം എസ് ഈരാറ്റുപേട്ട ശാഖയുടെ പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി സജി കളത്തുകടവിൽ നിന്നും തീക്കോയി റൂട്ടിലൂടെ പോകുമ്പോൾ തേവരുപാറക്കുള്ള വഴിയിൽ നിന്നുമാണ് സജിയ്ക്ക് പേഴ്സ് കളഞ്ഞുകിട്ടിയത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പേഴ്സിലെ ആധാർ കാർഡ് കിഴപറയാറുള്ള അനന്തു മനോജ് എന്ന ആളുടേതായിരുന്നു. കാർഡിലെ നമ്പരിൽ വിളിച്ച് ബന്ധപ്പെട്ടപ്പോൾ പേഴ്സ് അനന്തുവിന്റെ തന്നെ ആണെന്നറിയിച്ചു. ഫ്ലിപ്കാർട്ട് ഓൺ ലൈൻ ബിസ്സിനസ് സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി നോക്കുന്ന അനന്തു ഓർഡർ ഡെലിവറി ചെയ്യുവാനായി പോയപ്പോഴാണ് പേഴ്സ് നഷ്ടപ്പെടുന്നത്.

കളത്തൂക്കടവ് കരിയിലക്കാനം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന കെ പി എം എസ് ഈരാറ്റുപേട്ട ശാഖാ പൊതുയോഗത്തിൽ വച്ച് പണവും മറ്റ് പ്രധാന രേഖകളുമടങ്ങിയ പേഴ്സ് സജി കടനാട് അനന്തു മനോജിന് കൈമാറി. സജിയുടെ സത്യസന്ധതയിൽ യോഗം അഭിനന്ദിച്ചു. സജിയ്ക്ക് ഇപ്പോൾ പല ഭാഗത്തുനിന്നും
അഭിനന്ദന പ്രവാഹമാണ്.


Also Read » കളഞ്ഞുകിട്ടിയ മാല തിരികെ നൽകി - യുവതികൾ മാതൃകയായി


Also Read » കെ എം മാണിയെ കോഴ മാണി എന്ന് വിളിച്ച് ആക്ഷേപിച്ചതിന്റെ പ്രായശ്ചിത്തം: സജി മഞ്ഞക്കടമ്പിൽComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0195 seconds.