കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്.
നാളെ (ജൂലൈ 1) മുതൽ ജൂലൈ ഏഴിന് അവസാനിക്കുന്ന ഒരാഴ്ച്ചത്തേക്കാണ് ക്രമീകരണം.
ജൂലൈ ഏഴിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി ആറു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം, 12നും 18നുമിടയിലുള്ള സി കാറ്റഗറിയില്‍ പത്തും മേഖലകളുണ്ട്. ടി.പി.ആര് 18നു മുകളില്‍ നില്ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് മാടപ്പള്ളി പഞ്ചായത്ത് മാത്രമാണ്.
കഴിഞ്ഞ ആഴ്ചയിലെ ( ജൂൺ 23 - ജൂൺ 29 ) രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.3 ശതമാനമാണ്.
എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.