രാമപുരം വെള്ളിലാപ്പള്ളി കണ്ടൈൻമെന്റ് സോൺ: സമ്പൂർണ്ണ ലോക്ക് ഡൗൺ 3 ദിവസത്തേക്ക്

Avatar
Web Team | 03-02-2021

രാമപുരം : രാമപുരം ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വെള്ളിലാപ്പള്ളി 13 ആം വാർഡ് കണ്ടയ്ന്മെന്റ് സോണായി ജില്ലാ കലക്റ്റർ എം അഞ്ജന പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് ഈ വാർഡിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും . വഴികൾ അടയ്ക്കുകയും ,വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും. വാഹന ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട് . നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നതാണ് .

286-1612342066-vellilappily-panjayth-notice


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം പഞ്ചായത്തിലെ 13ആം വാർഡായ വെള്ളിലാപ്പള്ളി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാമപുരം ടൗണിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിന്റെ ഭാഗത്തേയ്ക്കുള്ള റോഡിന്റെ ഇടത് വശം മുതൽ തുടങ്ങി അമ്പലം ജംഗ്ഷൻ വരെയുള്ള വ്യാപാര വ്യവസായ അനുബന്ധ സ്ഥാപനങ്ങൾ ഇന്ന് (3/2/21) വൈകിട്ട് 6 മണിക്ക് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് പഞ്ചായത്ത്‌ അധികാരികൾ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ കോവിഡ് വ്യാപനം ശക്തമായതിനാൽ കർശന നിയന്ത്രണങ്ങളാണ് ജില്ലാ അധികാരികൾ കൈക്കൊള്ളുന്നത് .


Also Read » ക്രൈസ്തവ കൂട്ടക്കുരുതിക്കെതിരെ പ്രതിക്ഷേധ ധർണ്ണ നടത്തി


Also Read » കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണം മോഷ്ടിച്ചു. മൂന്ന് വീടുകളിൽ മോഷണ ശ്രമം; സമാനമായ സംഭവം ദിവസങ്ങൾക്കു മുമ്പ് കൊല്ലപ്പള്ളിയിലും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0176 seconds.