രാമപുരത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്. രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും കഞ്ചാവ് മാഫിയായെ ഒതുക്കാന്‍ പാലാ ഡി. വൈ. എസ്. പി. ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് 'ഓപ്പറേഷന് ഇടിമിന്നല്‍ ' എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
അടുത്ത കാലത്തായി രാമപുരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഞ്ചാവ് സംഘം ഒടുവില്‍ പൊലീസിന് നേര്‍ക്കും തിരിഞ്ഞതോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ലഹരി ഉപയോഗം ചോദ്യം ചെയ്ത രാമപുരം എസ്. ഐ. അരുൺ കുമാറിനും സി. പി. ഒ. ബിജോ രമേശിനും നേർക്ക് മാഫിയാ അംഗങ്ങൾ കുരുമുളക് സ്പ്രേ ആക്രമണം നടത്തുകയും സംഭവത്തിൽ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.
രാമപുരം ടൗണ്‍, വെള്ളിലാപ്പിള്ളി, പിഴക്, മാനത്തൂര്‍, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, ഇടക്കോലി, കിഴതിരി , കുറിഞ്ഞി, ഐങ്കൊമ്പ് , പൂവക്കുളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയായുടെ പ്രവര്‍ത്തനം. കഞ്ചാവ് വില്പന, കൈമാറ്റം, ഉപയോഗം എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ 99 ശതമാനം പേരും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്.
അടുത്തിടെ വെള്ളിലാപ്പിള്ളിയില്‍ നിന്നും കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ രാമപുരം എസ്. ഐ. പിടികൂടിയിരുന്നു. കിഴതിരി ഗവ. എല്‍. പി. സ്കൂളിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിച്ചതും കഞ്ചാവ് മാഫിയായില്പെട്ട യുവാക്കളാണെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല.
ഓപ്പറേഷന് ഇടിമിന്നലിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കഞ്ചാവ് മാഫിയ തങ്ങുന്ന കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Also Read » പോലീസിന്റെ കിരാത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
Also Read » അനൂപിന്റെ മരണം - ബ്ലെയ്ഡ് മാഫിയയെ ഇല്ലാതാക്കണം - എ.ഐ.വൈ.എഫ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.