ശബരിമലമേൽശാന്തിയായി നിയമിതനായ ബ്രഹ്മശ്രീ എൻ. പരമേശ്വരൻ നമ്പൂതിരിയ്ക്ക് രാമപുരത്തിന്റെ ആദരവ്

Avatar
Web Team | 17-11-2021

546-1637139451-polish-20211117-141432801-copy-576x576

ശബരിമല സന്നിധാനം മേൽശാന്തിയായി സ്ഥാനാരോഹിതനായ ബ്രഹ്മശ്രീ എൻ. പരമേശ്വരൻ നമ്പൂതിരിയ്ക്ക് രാമപുരം പൗരാവലിയുടെ ആദരം. രാമപുരം ഇടമന ഇല്ലത്ത് വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബൈജുജോൺ പുതിയിടത്തുചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് കിഴക്കേക്കര, പാലവേലി വാർഡ് മെമ്പർ ശ്രീ ജെയ്മോൻ തോമസ് മുടയാരത്ത് തുടങ്ങിയവർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

JCI യുടെ ഭാരവാഹികളായ പ്രസിഡന്റ്‌ നോബിൾ തളിപ്പറമ്പേൽ, ജെയിംസ് കണിയാരകത്ത് എന്നിവർ ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഇടമന ഇല്ലം, മനോജ് ഇടമന ഇല്ലം തുടങ്ങിയവർ സമീപം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആലപ്പുഴ ജില്ലയിലെ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്. പമ്പ മഹാഗണപതി ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, ഹരിപ്പാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവയുടെ മേൽശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാവേലിക്കര തട്ടാരമ്പലത്ത് കളിയിക്കൽ മഠത്തിലെ അംഗമാണ് പരമേശ്വരൻ നമ്പൂതിരി. മണ്ഡലപൂജ ആരംഭിക്കുന്ന നവംബർ 16 മുതൽ ഒരു വർഷത്തേക്ക് അദ്ദേഹം മേൽശാന്തിയാകും. പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് 49 കാരനായ പരമേശ്വരൻ നമ്പൂതിരി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0136 seconds.