രാമപുരത്ത് മൈക്രോ കണ്ടെയ്ൻമെൻറ് സോൺ; നിർദ്ദേശങ്ങൾ ഇങ്ങിനെ. സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിലും മാറ്റം

Avatar
Web Team | 09-02-2021

299-1612873571-img-20210209-171259-copy-800x600

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാമപുരത്ത് പുതിയതായി ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നു. വാർഡുകൾക്കുള്ളിൽ പ്രത്യേക മൈക്രോസോണുകൾ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പോലീസ് ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് കണ്ടെയ്ൻമെൻറ് സോണിനുള്ളിലെ നിയന്ത്രിത മേഖല നിർണയിക്കുന്നത്.

താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഈ മേഖലകളിൽ നടപ്പാക്കുന്നതാണ്.

  • നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം പ്രത്യേകം കവാടങ്ങൾ ഉണ്ടായിരിക്കുന്നതും അവിടങ്ങളിൽ കർശന നിരീക്ഷണം ഉണ്ടായിരിക്കുന്നതുമാണ്.

  • നിയന്ത്രിത മേഖലകളിൽ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.

  • നിയന്ത്രിത മേഖലയിലെ അവശ്യസാധനങ്ങളുടെ വിതരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുന്നതാണ്. ഇവർക്കായി പ്രത്യേകം പാസ്സും നൽകും.

  • നിയന്ത്രിത മേഖലയിൽ പൊതുജനങ്ങളുടെ ആവശ്യത്തിനായി പോലീസ്- ആരോഗ്യ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട നമ്പറുകൾ പ്രദർശിപ്പിക്കുന്നതാണ്.

  • നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനായി അനൗൺസ്മെൻറ് ഏർപ്പെടുത്തുന്നതാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

  • ഈ വാർഡുകളിൽ ഒരു സാഹചര്യത്തിലും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല.

  • ആശുപത്രികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

ഈ പ്രദേശങ്ങളിൽ പോലീസ്-ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ നാളെ (10-02-2021) മുതൽ ഏഴ് ദിവസത്തേക്ക് രാമപുരം പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു.
ബാങ്ക്, സർക്കാർ, അർദ്ധ സർക്കാർ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

» ഉത്തരവിന്റെ പൂർണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യു

ഇത്തരം കടുത്ത നിയന്ത്രണങ്ങൾ നമ്മുടെ സുരക്ഷയ്ക്കായാണ് അധികാരികൾ നടപ്പിലാക്കുന്നത്. നമ്മുടെ എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ സാധിക്കു. നമുക്ക് വേണ്ടി രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്ന ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ജാഗ്രത കൈവിടാതിരിക്കുക.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ കർശനനിയന്ത്രണങ്ങൾComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0309 seconds.