പാലിയേറ്റീവ് ദിനാചരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Avatar
Web Team | 17-01-2021

252-1610889083-img-20210117-wa0002-copy-800x568

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ദിനാചരണവും "അടുത്തറിയാം കിടപ്പു രോഗിയെ" എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടിയും നടന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന ദിനാചരണ പരിപാടി മെഡിക്കൽ ആഫീസർ ഡോ. വി എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ. മനോജ് കെ പ്രഭ അദ്ധ്യക്ഷത വഹിച്ചു.

252-1610889052-img-20210117-wa0001-copy-960x479

ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് മുഖ്യ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വിജയമ്മ, രാമപുരം പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ബെറ്റി ജോർജ്ജ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

തുടർന്ന് ആശാ പ്രവർത്തകർക്കും കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്കുമായി "അടുത്തറിയാം കിടപ്പു രോഗിയെ" എന്ന വിഷയത്തെക്കുറിച്ച് ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ഇൻചാർജ്ജ് സിന്ധു പി നാരായണൻ ക്ലാസ്സെടുത്തു.


Also Read » കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നല്കി


Also Read » പഞ്ചായത്തിലെ വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി രാമപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0250 seconds.