രാമപുരം നിവാസികളേ, ഇനി ചൂളം വിളിയ്ക്കായി കാതാർക്കോം..

Avatar
Web Team | 10-01-2021

245-1610281369-img-20210110-wa0037-copy-780x472

രാമപുരംകാരുടെ ചിരകാലസ്വപ്നങ്ങളിലൊന്നായ തീവണ്ടി പാത യാഥാർത്ഥ്യത്തിലേക്ക്. അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം കിഫ്ബി മുഖേന ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ പദ്ധതിയ്ക്ക് പുതു ജീവൻ ലഭിച്ചിരിക്കുകയാണ്.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. 111 കിലോമീറ്റർ നീളമുള്ള പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിര്‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

245-1610281214-img-20210107-wa0015-copy-358x531

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിച്ച് ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാനുള്ള സാധ്യതയും കണക്കിലെടുത്തിട്ടുണ്ട്. പദ്ധതി നടപ്പായാൽ ഇടുക്കി ജില്ലയിലൂടെ ആദ്യമായി തീവണ്ടിയുടെ ചൂളംവിളി ഉയരും.

കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ഭരണത്തിലിരുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അനാസ്ഥയും
പലവിധ ജനകീയ പ്രശ്നങ്ങളും മൂലം ദീർഘമായി നീണ്ടുപോയ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Also Read » "രാമപുരം കുന്നത്തേൽ കുടിവെള്ള പദ്ധതി നടപ്പിലാക്കും" - ബൈജു ജോൺ പുതിയിടത്തുചാലിൽ


Also Read » രാമപുരം അസ്സോസിയേഷൻ ഓഫ് കുവൈറ്റ് വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0018 seconds.