രാമപുരം ഈസ് അണ്ടർ സർവയലൻസ്; ജാഗ്രതൈ!

Avatar
Web Team | 20-01-2021

258-1611101600-img-20210120-wa0000-copy-960x412

രാമപുരത്തും പരിസര പ്രദേശങ്ങളിലും പോലീസിന്റെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി. ജനമൈത്രി പോലീസും രാമപുരത്തെ വിവിധ സന്നദ്ധ സംഘടനകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം കോട്ടയം എസ്പി ജി ജയദേവ് ഐപിഎസ് നിർവഹിച്ചു. രാമപുരം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ ഡിവൈഎസ്പി സാജു വർഗീസ് അധ്യക്ഷത വഹിച്ചു.

258-1611101599-img-20210120-wa0001-copy-800x387

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്ത്ചാലിൽ, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുരയിടം, കേരള പോലീസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി അജേഷ് കുമാർ പി എസ്, രാമപുരം എസ്എച്ച്ഒ അജേഷ് കുമാർ എ, രാമപുരം എസ്ഐ ഡിനി എ പി, പോലീസ് ഓഫീസർ കെ സി രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

258-1611102009-img-20210119-wa0023-copy-640x602

ചടങ്ങിൽ ക്യാമറകൾ സ്പോൺസർ ചെയ്ത സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകുകയും, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രശാന്ത് കുമാർ പി ആർ, തങ്കമ്മ കെ എ എന്നിവരെ ആദരിക്കുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം, റോട്ടറി ക്ലബ്ബ് രാമപുരം, ലയൺസ് ക്ലബ്ബ് രാമപുരം, JCI രാമപുരം, സർവീസ് സഹകരണ ബാങ്ക് രാമപുരം, വിശ്വാസ് ഫുഡ് പ്രോഡക്ട് രാമപുരം, രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മാർ ആഗസ്തീനോസ് കോളേജ് രാമപുരം, പള്ളിയാമ്പുറം ശ്രീമഹാദേവക്ഷേത്രം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.

258-1611102594-img-20210120-wa0003-copy-800x655-copy-800x532

രാമപുരത്തും പരിസര പ്രദേശങ്ങളിലുമായി പതിനൊന്ന് ക്യാമറകളാണ് ആദ്യഘട്ടം എന്ന നിലയിൽ സ്ഥാപിച്ചത്. രണ്ടാംഘട്ടത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാമപുരം ജനമൈത്രി പോലീസ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0238 seconds.