രാമപുരം കൂത്താട്ടുകുളം റൂട്ടിലെ റോഡിൻറെ ശോചനീയാവസ്ഥയിൽ, സംസ്ഥാന സർക്കാരിന്റെയും സ്ഥലം എം.എൽ.എ യുടെയും പി.ഡബ്യു.ഡി യുടെയും അവഗണനക്കെതിരെ, ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളടച്ചു പ്രതിഷേധിച്ചു.
ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന, ശബരിമല, നാലമ്പല ക്ഷേത്രങ്ങളിലും, രാമപുരം പള്ളിയിലും ഉൾപ്പടെ അനേകായിരം തീർഥാടകരും സ്കൂളുകളിലും കോളേജിലും ഉൾപ്പെടെ അനേകായിരം വിദ്യാർത്ഥികളും യാത്ര ചെയ്യുന്ന വഴിയാണിത്.
ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അനീഷ് ജി ഉദ്ഘാടനം ചെയ്ത പരുപാടിയിൽ ബിജെപി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ദീപു സി ജി, മോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ്, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി ജയകൃഷ്ണൻ, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്കുമാർ ശ്രീനിവാസൻ എം പി, സുനിൽ കിഴക്കേക്കര, മറ്റ് പ്രവർത്തകരും പങ്കെടുത്തു.
Also Read » രാമപുരം - കൂത്താട്ടുകുളം റോഡിലെ കുഴികൾ മരണ കെണിയാകുന്നു
Also Read » വളഞ്ഞും തിരിഞ്ഞും പാലാ- കോഴ റോഡ്; അപകടവും പതിവ് . പാറേക്കണ്ടം വളവിൽ ഇലക്ട്രിക് തൂണിൽ കാർ ഇടിച്ചു മറിഞ്ഞൂ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.