പൂവക്കുളത്ത് പ്രതിഷേധാഗ്നി ശക്തമാകുന്നു.

Avatar
Web Team | 21-12-2020

200-1608547432-img-20201221-wa0015

പൂവക്കുളം നിവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന പാറമട ലോബിക്കെതിരെ ജനരോഷം ശക്തി പ്രാപിക്കുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

KKJ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ പാറമട പ്രകൃതിയെ കാർന്നു തിന്നുകയാണ്. ഉഗ്രശേഷിയുള്ള സ്ഫോടനങ്ങൾ പ്രദേശത്തിന്റെ ഭൂപ്രകൃതിയെയും വീടുകളെയും അസ്ഥിരപ്പെടുത്തുകയാണ്. സ്ഫോടനഫലമായി ചിതറിത്തെറിക്കുന്ന കരിങ്കൽപാളികൾ ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നു.

അമിതഭാരവുമായി പായുന്ന ടോറസ് ലോറികൾ മൂലം പ്രദേശത്തെ റോഡുകൾ തകർന്നിരിക്കുകയാണ്.
പ്രകൃതിയെയും വിഭവങ്ങളെയും നശിപ്പിച്ചു കൊണ്ടുള്ള വികസനത്തിന്റെ മറ്റൊരു ഇരയാവുകയാണ് പൂവക്കുളം ഗ്രാമം.

തലമുറകളുടെ സ്വര്യജീവിതത്തിനു ഭീഷണിയായ ഇത്തരം ചൂഷണ ശക്തികളെ അതിശക്തമായി പ്രതിരോധിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
പൂവക്കുളം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനങ്ങൾ റിലേ സമര മാർഗം കയ്യിലെടുത്തിട്ട് ഇന്ന് നാലാം ദിവസം പിന്നിട്ടിരിക്കുകയാണ്.


Also Read » ഇന്ധനവില വർദ്ധനവിനെതിരെ വാഹനങ്ങൾ നിർത്തിയിട്ട് ചക്രസ്തംഭന പ്രതിഷേധ സമരം നടത്തി


Also Read » ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് രാമപുരത്ത് പെട്രോൾ പമ്പിന് മുമ്പിൽ എൻ. സി. പി. ധർണ്ണ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0173 seconds.