ധീരതയുടെയും മനുഷ്യത്വത്തിന്റെയും പര്യായമായി ഒരു പോലീസുകാരൻ ❤️

Avatar
Web Team | 01-03-2021

326-1614592609-fb-img-1614525447945-copy-780x598

ഉഴവൂർ - മോനിപ്പള്ളി റോഡിൽ നടന്ന അപകടത്തിൽ നിന്നും വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും മറന്ന് മറ്റൊരു ജീവൻ കാത്ത് ഒരു പോലീസുകാരൻ. അഹിഷ്ണുതകൾ വിളയാടുന്ന ഈ കാലത്ത് തന്റെ ജീവൻ പോലെ തന്നെ ഒരുപക്ഷെ അതിനേക്കാൾ വിലപ്പെട്ടതാണ് അപരന്റെ ജീവൻ എന്ന തിരിച്ചറിവ് നമുക്ക് നല്കിയിരിക്കുകയാണ് ഈ മനുഷ്യസ്നേഹി.

326-1614592623-fb-img-1614525451249


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്
റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. കാറിന് ചുറ്റും വൈദ്യുതി കമ്പികള്‍ കിടക്കുമ്പോഴും മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു മനസ്സിൽ. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് നാമെല്ലാവരെയും ഓർമിപ്പിക്കുന്ന നിമിഷങ്ങൾ.
ഉടന്‍ തന്നെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇത് വഴിയാണ് കാറില്‍ നിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു.

326-1614592611-fb-img-1614525453693

കാറില്‍
ഉണ്ടായിരുന്നു മോനിപ്പള്ളി സ്വദേശി റെജിക്ക് പരിക്കുകളില്ല.
കാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടയില്‍ എബിയുടെ കൈയിൽ മുറിവ് പറ്റി. ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0195 seconds.