ലോക്ക് ഡൗൺ ഇളവുകൾ അവസരമാക്കി ഇന്ന് രാമപുരത്ത് ജനത്തിരക്ക്

Avatar
Web Team | 11-06-2021

ലോക്ക് ഡൗണിൽ രാമപുരത്ത് ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ഇളവുകൾ നൽകിയതോടെ ടൗണിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇളവുകൾ കൂടുതലായി അനുവദിച്ചതോടെ കൂടുതൽ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയിട്ടുണ്ട്. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്കാണ്.

സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌, മൊബൈൽ ഫോൺ വില്പന-സർവീസ് കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക്‌ ജൂൺ 11 ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നല്കിയിരുന്നു. രണ്ട് ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായും നിരവധിപ്പേരാണ് ടൗണിലെത്തിയിരിക്കുന്നത്.

456-1623413093-img-20210426-wa0017-copy-780x586


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്റ്റേഷനറി കടകൾ തുറന്നിരിക്കുന്നതിനാൽ ബുക്കുകളും മറ്റു പഠന സാമഗ്രികളും വാങ്ങുന്നതിനായി വിദ്യാർത്ഥികളും പുറത്തിറങ്ങിയിട്ടുണ്ട്. പോലീസ് ടൗൺ കേന്ദ്രീകരിച്ച് സ്റ്റേഷൻ പരിധികളിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോയിന്റുകളിൽ കർശന വാഹന പരിശോധനയാണ് നടത്തുന്നത്. എന്നാൽ ഇന്ന് ഇളവുകൾ കൂടുതലായി അനുവദിച്ചതോടെ വാഹനങ്ങൾ കൂടുതലായതിനാൽ ചില സമയങ്ങളിൽ ചെക്ക് പോയിന്റുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നുണ്ട്. കൂടുതലായി വാഹനങ്ങളും ജനങ്ങളും പുറത്തിറങ്ങിയതോടെ നിയന്ത്രിക്കാനാകാതെ പോലീസ് വട്ടം ചുറ്റുകയാണ്.

അവശ്യ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരും മറ്റു ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് എത്തുന്നവരും സത്യവാങ്മൂലവുമായാണ് യാത്ര ചെയ്യുന്നത്. വാഹന വർക്ക് ഷോപ്പുകളിലും സർവ്വീസ് സെന്ററുകളിലും നിരവധിപ്പേരാണ് അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങളുമായി എത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലും രണ്ട് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ഇന്ന് ലഭിച്ച ഏകദിന ലോക്ക് ഡൗൺ ഇളവ് ആഘോഷമാക്കുകയാണ് രാമപുരത്തെ ജനങ്ങൾ.


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0173 seconds.