രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കർശന നടപടികളുമായി പഞ്ചായത്ത്

Avatar
Web Team | 17-01-2021

251-1610889757-formulation-based-on-natural-molecules-to-combat-covid-19-copy-800x568

രാമപുരത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ദിനംപ്രതി കോവിഡ് കണക്കുകൾ കുതിച്ചുയരുകയാണ്. കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾക്ക് ജാഗ്രത കൈമോശം വന്നിരിക്കുന്നു എന്ന ആശങ്ക പരക്കെ ഉയർന്നിരിക്കുകയാണ്.

പല വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തലത്തിൽ തീരുമാനം കൈകൊണ്ടിരിക്കയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 16.1.2021ന് ചേർന്ന പഞ്ചായത്ത് തല കോവിഡ് ജാഗ്രത സമിതി തീരുമാനിച്ചു. ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനോടൊപ്പം പോലീസ്, ഹെൽത്ത്, റവന്യു, പഞ്ചായത്ത്‌ അധികാരികളുടെ കർശനപരിശോധനയും ഉണ്ടാകുന്നതാണ്.

അനാവശ്യ ആൾക്കൂട്ടങ്ങൾക്കും., മാസ്ക് ധരിക്കാതെയും, ശരിയായി ധരിക്കാതെയുമടക്കം കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. മഹാമാരിക്കെതിരെയുള്ള പ്രവർത്തനത്തിൽ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷൈനി സന്തോഷ്‌ അഭ്യർത്ഥിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 36 പോസിറ്റീവ് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 14 നു 12 പേരും 15 നു 6 പേരും 16 നു 18 പേരും ആണ് പോസിറ്റീവായത്.

നാമെല്ലാവരും ഒന്നു ചേർന്ന് ഈ മഹാമാരിയെ തളയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണം.


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.61 MB / This page was generated in 0.0082 seconds.