2021-2022 വാർഷിക പദ്ധതിയിൽ പഞ്ചായത്തിന്റെ പദ്ധതിവിഹിതം നഷ്ടപ്പെടുത്തിയെന്ന എൽഡിഎഫ് ആരോപണം നുണയാണ്. 80 ശതമാനത്തിനു മുകളിൽ ചെലവഴിച്ച ഒരു പദ്ധതിയുടെയും ഒരു രൂപ പോലും പഞ്ചായത്തിനു നഷ്ടപ്പെടില്ല.
പൊതു വിഭാഗത്തിലും, പട്ടികജാതി - പട്ടികവർഗ മേഖലയിലും, റോഡ് -റോഡ്ഇതര മേഖലയിലും 80 ശതമാനത്തിനും 95 ശതമാനത്തിനും മുകളിൽ ഫണ്ട് വിനിയോഗം നടന്നിട്ടുണ്ട്. 80 ശതമാനത്തിനു മുകളിൽ ചിലവഴിച്ച എല്ലാ പദ്ധതിക്കും ബാക്കി കൂടി ചിലവഴിക്കാൻ സർക്കാരിന്റെ ഉത്തരവ് ഉള്ളതാണ്. അതുകൊണ്ട് ഒരു കാരണവശാലും ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഇല്ല. മേൽപ്പറഞ്ഞ മേഖലയിൽ 80 ശതമാനത്തിനു താഴെ പദ്ധതി നടപ്പാക്കുവാൻ കഴിഞ്ഞുള്ളുവെങ്കിൽ നമുക്ക് പൈസ നഷ്ടപ്പെടുമായിരുന്നു.
അടിക്കടി ഉണ്ടായ സെക്രട്ടറിമാരുടെയും, ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റവും അവസാനമെത്തിയ നിലവിലെ സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക തകരാർ കൊണ്ട് സമയബന്ധിതമായി അംഗീകരിച്ചു കിട്ടാത്തതും, വാട്ടർ അതോറിറ്റി കെഎസ്ഇബി തുടങ്ങിയ സർക്കാർ ഡിപ്പാർട്ട്മെന്റ്കളുടെ കെടുകാര്യസ്ഥയും മൂലം സമയബന്ധിതമായി എസ്റ്റിമേറ്റ് ലഭിച്ചില്ല. അതിനാൽ ചില വർക്കുകൾ ടെൻഡർ ചെയ്യുന്നതിന് താമസം വന്നു. അത് പഞ്ചായത്തിന്റെ കുറ്റം കൊണ്ടല്ല. പ്രസ്തുത വർക്കുകൾ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് കൊണ്ട് ചെയ്യുന്നവയാണ് . കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഒരിക്കലും തിരിച്ചുപിടിക്കുന്ന ഗ്രാൻഡ് അല്ല. നാളിതുവരെ തിരിച്ചുപിടിച്ചിട്ടുമില്ല . തിരിച്ചുപിടിച്ച മുൻഅനുഭവങ്ങളുമില്ല. നിലവിൽ പഞ്ചായത്ത് അക്കൗണ്ടിൽ കിടക്കുന്ന പൈസയാണ്.
ഇപ്പോൾ പഞ്ചായത്തിലെ പ്രതിപക്ഷമായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് വിമർശനമുന്നയി ക്കുകയും, സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവർ നാളിതുവരെ ഈ പദ്ധതിയെക്കുറിച്ചു ആലോചിക്കുകയോ അന്വേഷിക്കുകയോ വിമർശിക്കുകയോ ചെയ്തില്ലന്നു മാത്രമല്ല ഇതേക്കുറിച്ചൊന്നും ഒരു ധാരണയുമില്ല എന്നുള്ളതാണ് ഇതിലൂടെ മനസ്സിലാക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വികസന പ്രേമത്തിന്റെയും ആരോപണത്തി റെയും യഥാർത്ഥ കാരണം ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാവുന്നുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്വന്തം സിൽബന്ധികൾക്കും പാർട്ടിക്കാർക്കും വഴിവിട്ടു നൽകിയ അഴിമതി ആനുകൂല്യങ്ങൾ കൈയ്യോടെ പിടിച്ച തിലുള്ള ജാള്യതയും, ഭയവും 2019 - 2020 കാലഘട്ടത്തിൽ പഞ്ചായത്തിനു ലഭിച്ച വികസന ഗ്രാൻഡ് ചെലവഴിക്കാൻ സാധിക്കാതെ വന്നതിനാൽ 15968897 രൂപ (ഒരു കോടി അന്പത്തൊൻപതു ലക്ഷത്തി അറുപത്തെണ്ണായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴു ) രൂപ തിരിച്ചു പിടിച്ചതിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നതുണ്.
ഇതെല്ലാം ജനം അറിയുന്നതും ചർച്ച ചെയ്യുന്നതും ഒഴിവാക്കി അഴിമതിക്കുമേൽ കെട്ടിപ്പൊക്കിയ കൃത്രിമ വിശുദ്ധ പ്രതിശ്ചായ സംരക്ഷിക്കാൻ വേണ്ടിയുള്ള തന്ത്രം ആയിട്ടുള്ള ആരോപണവും സമരമാണ് ഇപ്പോൾ നടന്നിട്ടുള്ളത് . അതുകൊണ്ടുതന്നെ ഇത്തരം നുണപ്രചരണങ്ങളിൽ നിന്നും സമരങ്ങളിൽനിന്നും ജനങ്ങളോട് മാപ്പ് പറഞ്ഞു എൽഡിഎഫ് പിൻമാറണമെന്ന് UDF പാർലമെന്ററി പാർട്ടി ആവശ്യപ്പെടുകയാണ്.
സമര കാരണം അഴിമതി കയ്യോടെ പിടിച്ചത്
1. ചെക്ക്ഡാം സംരക്ഷണമെന്ന് തെറ്റിദ്ധരിപ്പിച്ച് കേരള കോൺഗ്രസ്(എം )മുൻ മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നയാൾ തന്റെ പുരയിടത്തോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലം കെട്ടി എടുക്കുന്നതിനും പുറമ്പോക്കിൽ നിൽക്കുന്ന മരങ്ങൾ വെട്ടി എടുക്കുന്നതിനും നടത്തിയ ശ്രമം പഞ്ചായത്ത് തടഞ്ഞത്.
2. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ വാർഡ് പ്രസിഡണ്ട് അനധികൃതമായി പാടം നികത്തി അനധികൃതമായി 2500 സ്ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിച്ച് പഞ്ചായത്തിൽനിന്ന് കെട്ടിട നമ്പർ എടുക്കാത്ത നികുതി വെട്ടിച്ചു നടത്തിയ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നടപടിയാരംഭിച്ചു.
3. കോൺഗ്രസ്(M) പാർട്ടിക്കാരനും സന്തതസഹചാരിയുമായ ആഡംബര എസി ഓഡിറ്റോറിയത്തിന്റെ ഉടമയ്ക്ക് അഞ്ചുവർഷത്തെ നികുതി വെട്ടിക്കുന്നതിന് കൂട്ടുനിന്ന്, അഴിമതി നടത്തിയത് കയ്യോടെ പിടിച്ച് നടപടി സ്വീകരിച്ചു .
4. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മൂന്നാം വാർഡിൽ അഴിമതി നടത്തി ചെയ്ത നിലവാരം കുറഞ്ഞ കോൺക്രീറ്റ് ഇപ്പോഴത്തെ ഭരണസമിതി ഇടപെട്ട് റീ കോൺക്രീറ്റ് ചെയ്യിച്ചു .
ഇതെല്ലാമാണ് ഇപ്പോഴത്തെ ദുരാരോപണങ്ങൾ ക്കും നുണപ്രചരണങ്ങളും സമരത്തിനും കാരണമായിട്ടുള്ളത് . ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാട് നാളെയും ഉണ്ടാകുമെന്നതിൽ ആർക്കും സംശയം വേണ്ട. പഞ്ചായത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളും സുതാര്യവും സത്യസന്ധവും ആയിരിക്കുമെന്ന് ഉറപ്പുവരുത്തി ജനങ്ങൾക്ക് സേവനം ചെയ്തു ഈ ഭരണസമിതി മുൻപോട്ടു പോകുമ്പോഴുള്ള അസ്വസ്ഥത രാമപുരത്തെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും .അതിനാൽ കുശാഗ്രബുദ്ധിയിൽനിന്നുദിച്ച സമരാഭാസങ്ങൾ LDF ഉപേക്ഷിക്കണമെന്ന്. ആവശ്യപ്പെടുന്നു.
എന്ന്
യുഡിഎഫ് പാർലമെന്ററി പാർട്ടി രാമപുരംപഞ്ചായത്ത് കമ്മിറ്റി.
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.