രാമപുരം : പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്ദ്യോഗസ്ഥരും യഥാർത്ഥ ജനസേവകരായി മാറണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ പറഞ്ഞു. വ്യാപാരികൾക്ക് ഭീഷണിയായി മാറുന്ന വാഹനത്തിലുള്ള വഴിയോര കച്ചവടത്തിന് ദൂരപരിധി നിശ്ചയിച്ചു കൊണ്ടുള്ള രാമപുരം പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കുക, വ്യാപാരികളോടുള്ള പഞ്ചായത്ത് ഭരണ സമിതിയുടേയും ഉദ്യോഗസ്ഥരുടേയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം പഞ്ചായത്ത് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി പഞ്ചായത്തിൽ നൽകിയ പരാതി പഠിക്കുവാൻ സബ് കമ്മിറ്റി രൂപീകരിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി കേട്ടുകേൾവിപോലും ഇല്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാജു ജോൺ ചിറ്റേത്ത്, ജില്ലാ കമ്മിറ്റിയംഗം അശോക് കുമാർ പൂവക്കുളം, ഏരിയാ കമ്മിറ്റിയംഗം ജാന്റീഷ് എം.റ്റി, യൂണിറ്റ് സെക്രട്ടറി എം.ആർ. രാജു, അനൂപ് റ്റി.ഒ, ഷിജു തോമസ്, റോയി ജോൺ, ജോബി ജോർജ്ജ്, രവികുമാർ എൻ. കരിയാത്തുംപാറ, ബെന്നി ദേവസ്വ എന്നിവർ സംസാരിച്ചു.
Also Read » അനധികൃത കച്ചവടം നിരോധിക്കണം : വ്യാപാരി വ്യവസായി സമിതി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.