പാലാ ഗവൺമെന്റ് ജനറൽ ആശുപത്രി ഇനി കെ എം മാണി യുടെ പേരിൽ അറിയപ്പെടും; തീരുമാനം ഇന്നത്തെ മന്ത്രിസഭയുടേത്

Avatar
M R Raju Ramapuram | 22-06-2022

719-1655901552-img-20220622-wa0057

പാലാ: ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ എം മാണിയുടെ പേരു നൽകുവാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്റ്യൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാണി യുടെ പേര് നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മീനച്ചിൽ താലൂക്ക് ആശുപത്രിയെ രണ്ടായിരത്തി നാലിൽ കെ എം മാണിയുടെ ശുപാർശ പ്രകാരം 341 ബഡ്ഡുകൾ ഉള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും നിർമ്മിച്ചു.
തുടർന്ന് കെ എം മാണി ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി രൂപ ചെലവഴിച്ച് രോഗ നിർണ്ണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ പി യും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി.
പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂർ ആശുപത്രികൾക്കും ബഹുനില മന്ദിരങ്ങൾ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി ആശുപത്രികളെ ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറൽ ആശുപത്രികളായി ഉയർത്തുകയും ചെയ്തു.

ആശുപത്രി മാനേജിംഗ് കമ്മിറ്റിയും പാലാ നഗരസഭാ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സർക്കാരിലേക്ക് നൽകിയിരുന്നു. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റ്യൻ വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കെ എം മാണിയുടെ പേര് നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്.

ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവന നൽകി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും കാരുണ്യാ ചികിത്സാ സഹായപദ്ധതി ഉൾപ്പെടെ നടപ്പാക്കുകയും ചെയ്ത കെ എം മാണിയോടുള്ള സ്നേഹം അദ്ദേഹം പ്രത്യേകം കരുതൽ നൽകിയ പാലാ ജനറൽ ആശുപത്രിക്ക് നൽകുവാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. യോഗത്തിൽ ടോബിൻ കെ അലക്സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം, ബിജു പാലൂപടവിൽ എന്നിവർ പ്രസംഗിച്ചു.


Also Read » എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ക്യുഐപി യോഗ തീരുമാനം; ഇക്കാര്യം ഗവൺമെന്റിനോട് ശുപാർശ ചെയ്യുവാനും ഓൺലൈനിൽ ചേർന്ന യോഗത്തിൽ തീരുമാനം


Also Read » ഇനി തോട്ടങ്ങളിൽ പഴവർഗ്ഗങ്ങളും പച്ചക്കറികളും കൃഷി നടത്താം; കർഷകർക്ക് കൈത്താങ്ങായി എൽഡിഎഫിന്റെ പുതിയ തീരുമാനം.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.1076 seconds.